ലണ്ടൻ: 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് രാഹുൽ ഗാന്ധി. യു.കെ പാർലമെന്‍റിൽ നടത്തിയ ചടങ്ങിൽ മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
സിഖ് വിരുദധ കലാപത്തിൽ തനിക്ക് ആശയക്കുഴപ്പമില്ല. അതൊരു ദുരന്തമായിരുന്നു. അതിൽ പാർട്ടിക്ക് പങ്കില്ലെന്നും രാഹുൽ മറുപടിയായി പറഞ്ഞു.
എക്കാലവും താൻ അക്രമത്തിന് എതിരാണ്. അരെങ്കിലും അക്രമിക്കപ്പെടുന്നത് കാണാൻ എനിക്ക് കഴിയില്ല. ആർക്കെങ്കിലുമെതിരെ അക്രമങ്ങൾ അഴിച്ചുവിടുന്നവരെ ശിക്ഷിക്കണമെന്നതാണ് തന്‍റെ നിലപാടെന്നും രാഹുൽ പറഞ്ഞു.
തന്‍റെ പിതാവിനെ കൊലപ്പെടുത്തിയ പ്രഭാകരൻ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ദു:ഖം തോന്നി. ആ സമയം, അയാളെ എന്‍റെ പിതാവിന്‍റെ സ്ഥാനത്തും പ്രഭാകരന്‍റെ മക്കളെ എന്‍റെ സ്ഥാനത്തും നിർത്തിയാണ് ഒാർത്തത് -രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.