ഫ്രഞ്ച്​ പ്രസിഡൻറിനെതിരായ പ്രതിഷേധം; കോൺഗ്രസ്​ എം.എൽ.എ ഉൾപ്പടെ 2000ത്തോളം പേർക്കെതിരെ കേസ്​

ഭോപ്പാൽ: ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമാനുവൽ മാക്രോണെതിരായി പ്രതിഷേധിച്ചതിന്​ കോൺഗ്രസ്​ എം.എൽ.എ ഉൾപ്പടെ രണ്ടായിരത്തോളം പേർക്കെതിരെ കേസ്​. എം.എൽ.എ ആരിഫ്​ മസൂദിനും പ്രതിഷേധത്തിൽ പ​ങ്കെടുത്ത കോൺഗ്രസ്​ പ്രവർത്തകരുൾപ്പടെയുള്ളവർക്കുമെതിരാണ്​ കേസ്​. വെള്ളിയാഴ്​ചയാണ്​​ പൊലീസ്​ കേസെടുത്ത വിവരം അറിയിച്ചത്​.

കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച്​ പ്രതിഷേധം നടത്തിയതിനാണ്​ നടപടി. ചില മുസ്​ലിം പുരോഹിതരും പ്രതിഷേധത്തിൽ പ​ങ്കെടുത്തിരുന്നു. ഐ.പി.സി സെക്ഷൻ 188 പ്രകാരമാണ്​ കേസെടുത്തിരിക്കുന്നതെന്ന്​ താലിയ സ്​റ്റേഷൻ ഓഫീസർ ഡി.പി സിങ്​ പറഞ്ഞു.

കൂട്ടം കൂടരുതെന്ന ജില്ലാ ഭരണകൂടത്തി​െൻറ ഉത്തരവ്​ ലംഘിച്ചാണ്​ പ്രതിഷേധം നടന്നത്​. മാക്രോണി​െൻറ ഇസ്​ലാം വിരുദ്ധ പരാമർശങ്ങൾക്കെതിരായി ഇഖ്​ബാൽ മൈതാനത്തായിരുന്നു പ്രതിഷേധം നടന്നതെന്നും പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Congress MLA among 2,000 booked for protest against French President Macron in MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.