എം.​എ​ല്‍.​എമാർ ഗോവ ഗവർണറെ കണ്ടു; ബി.ജെ.പി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന്

പനാജി: ഗോവയിൽ ഭരണത്തിലുള്ള എൻ.ഡി.എ സർക്കാർ നിയമസഭയിൽ വീണ്ടും ഭൂരിപക്ഷം തെളിയിക്കണമെന്ന് കോൺഗ്രസ്. ഭൂരിപക്ഷം തെളിയിക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലെത്തി ഗവർണർ മൃദുല സിൻഹ‍‍യുമായി കോൺഗ്രസ് എം.എൽ.എമാർ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ് ലേക്കറിന്‍റെ നേതൃത്വത്തിലാണ് 16 കോൺഗ്രസ് എം.എൽ.എമാർ ഗവർണറെ കണ്ടത്.

ഭരണ പ്രതിസന്ധി നേരിടുന്ന എൻ.ഡി.എ സഖ്യ സർക്കാറിനെ പിരിച്ചുവിടണമെന്നും പുതിയ സർക്കാർ രൂപീകരണത്തിന് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് അവസരം നൽകണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണിച്ച ഗവർണർ നാലു ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് എം.എൽ.എമാരെ അറിയിച്ചു.

നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം ലഭിച്ചാൽ എൻ.ഡി.എ സഖ്യത്തെക്കാൾ സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്ന് ചന്ദ്രകാന്ത് കാവ് ലേക്കർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് സെപ്റ്റംബർ 17ന് കോൺഗ്രസ് എം.എൽ.എമാർ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയികണമെന്ന ആവശ്യവുമായി ഇന്ന് ഗവർണറെ കണ്ടത്.

സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം 40 അം​ഗ സ​ഭ​യി​ല്‍ 16 എം.​എ​ല്‍.​എ​മാ​രു​മാ​യി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​ട്ടും ഭ​ര​ണ​ത്തി​​ലെ​ത്താ​ൻ ക​ഴി​യാ​യാ​തെ പോ​യ കോ​ൺ​ഗ്ര​സ്​ ഇ​പ്പോ​ൾ അ​തൃ​പ്​​ത​രാ​യ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​രു​ടെ​യും മ​റ്റു ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ട്ടാ​ണ്​ രം​ഗ​പ്ര​വേ​ശം ചെ​യ്​​ത​ത്.

പ​രീ​ക​ര്‍ക്ക് പ​ക​ര​ക്കാ​ര​നെ ക​െ​ണ്ട​ത്താ​നു​ള്ള നേ​തൃ​ത്വ​ത്തി​​​​​​​​െൻറ ശ്ര​മ​ത്തി​ല്‍ അ​തൃ​പ്ത​രാ​യ ബി.​ജെ.​പി എം.​എ​ല്‍.​എ​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട​താ​യി ക​ഴി​ഞ്ഞ ദി​വ​സം എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി എ. ​ചെ​ല്ല​കു​മാ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ല്‍ പ​രീ​ക​ര്‍ സ​ര്‍ക്കാ​റി​​​​​​​​െൻറ ഭാ​ഗ​മാ​യ, മൂ​ന്നം​ഗ​ങ്ങ​ളു​ള്ള ഗോ​വ ഫോ​ര്‍വേ​ഡ് പാ​ര്‍ട്ടി​യു​ടെ (ജി.​എ​ഫ്.​പി) അ​ധ്യ​ക്ഷ​ന്‍ വി​ജ​യ് സ​ര്‍ദേ​ശാ​യി കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ര​ഹ​സ്യ ച​ര്‍ച്ച​യും ന​ട​ത്തി.

കോ​ണ്‍ഗ്ര​സ് പി​ന്തു​ണ​യി​ൽ ജ​യി​ച്ച സ്വ​ത​ന്ത്ര​ന്‍ രോ​ഹ​ന്‍ ഖൗ​ന്തെ, എ​ന്‍.​സി.​പി​യു​ടെ ഏ​ക എം.​എ​ല്‍.​എ ച​ര്‍ച്ചി​ല്‍ അ​ലെ​മാ​വൊ എ​ന്നി​വ​രും നി​ല​വി​ല്‍ സ​ര്‍ക്കാ​റി​നെ പി​ന്തു​ണ​ക്കു​ന്ന​വ​രാ​ണ്. മൂ​ന്ന്​ സീ​റ്റു​ള്ള മ​ഹാ​രാ​ഷ്​​ട്ര​വാ​ദി ഗോ​മ​ന്ത​ക്​ പാ​ർ​ട്ടി​യു​ടെ​യും മ​റ്റു ര​ണ്ട്​ സ്വ​ത​ന്ത്ര​ന്മാ​രു​ടെ​യും കൂ​ടി പി​ന്തു​ണ​യു​മാ​യാ​ണ്​ പ​രീ​ക​ർ സ​ർ​ക്കാ​റു​ണ്ടാ​ക്കി​യ​ത്.

കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി പ​ദ​മൊ​ഴി​ഞ്ഞ്​ ഗോ​വ മു​ഖ്യ​മ​ന്ത്രി പ​ദ​മേ​റ്റ പ​രീ​ക​ർ കു​റ​ച്ചു​കാ​ല​മാ​യി അ​സു​ഖ​ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​ണ്. ഏ​റെ​ക്കാ​ലം അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന​പ്പോ​ൾ ഭ​ര​ണ സ്​​തം​ഭ​നം ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തെത്തി​യി​രു​ന്നു. മ​ട​ങ്ങി​യെ​ത്തി​യ പ​രീ​ക​ർ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ പ​രീ​ക​റി​ന്​ പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തി​ൽ പാ​ർ​ട്ടി​യി​ലും ഘ​ട​ക​ക​ക്ഷി​ക​ളി​ലും പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Congress meets Goa Governor, demands floor test by BJP-led govt -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.