കോൺഗ്രസ്​ വനിത നേതാവ്​ സുഷ്​മിത ദേവ്​ പാർട്ടി വിട്ടു; രാജിക്കത്ത്​ സോണിയ ഗാന്ധിക്ക്​ കൈമാറി

ന്യൂഡൽഹി: പ്രമുഖ കോൺഗ്രസ്​ വനിത നേതാവ്​ സുഷ്​മിത ദേവ്​ പാർട്ടി വിട്ടു. 'പൊതുസേവനത്തിൽ ഇനി പുതിയ അധ്യായം ആരംഭിക്കുന്നു'വെന്ന്​ അറിയിച്ചാണ്​ രാജി. രാജിക്കത്ത്​ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക്​ കൈമാറി.

ഡൽഹിയിൽ ഒമ്പതുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനിരയായി കൊല​െചയ്യപ്പെട്ട സംഭവത്തിൽ ഇവരുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചതിന്​ ട്വിറ്റർ അക്കൗണ്ട്​ ​തടയപ്പെട്ടവരിൽ ഒരാളായിരുന്നു. മാതാപിതാക്കളുമായി സംവദിച്ച കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയായിരുന്നു ഈ ചിത്രങ്ങൾ ആദ്യം പോസ്റ്റ്​ ചെയ്​തത്​. പലരും ഇത്​ പങ്കുവെച്ചു. ഇതിനു പിന്നാലെയായിരുന്നു നടപടി.

'നീണ്ട മൂന്നു പതിറ്റാണ്ട്​ കോൺഗ്രസിനൊപ്പം പ്രവർത്തിച്ചത്​ ഞാൻ ​വിലപ്പെട്ടതായി കണക്കാക്കുന്നു. അവസരം നൽകിയതിന്​ പാർട്ടിക്കും നേതാക്കൾക്കും അണികൾക്കും നന്ദി'- സുഷ്​മിത കത്തിൽ കുറിച്ചു. 

Tags:    
News Summary - Congress leader Sushmita Dev quits party, submits letter to Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.