വ്യാജ അക്കൗണ്ടുകൾ: കോൺഗ്രസ്​ നേതാവ്​ രമ്യ വീണ്ടും വിവാദത്തിൽ 

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ്​ നേതാവും സോഷ്യൽ മീഡിയ വക്താവുമായ രമ്യ വീണ്ടും വിവാദത്തിൽ. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാൻ രമ്യ ആഹ്വാനം ചെയ്​തുവെന്നാണ്​ പുതിയ ആരോപണം.  കോൺഗ്രസ് പ്രവർത്തകരോട്​  ഒന്നിൽ കൂടുതൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കണമെന്നും അതിൽ തെറ്റില്ലെന്നും രമ്യ പറയുന്നതി​​​െൻറ വിഡിയോ ദൃശ്യം ​ ബി.ജെ.പി പുറത്തുവിട്ടു. 

എന്നാൽ ബി.ജെ.പിയുടെ ആരോപണം നിഷേധിച്ച്​ രമ്യ രംഗത്തെത്തി. എഡിറ്റ്​ ചെയ്​ത വിഡിയോ ദൃശ്യമാണ്​ ബി.ജെ.പി പ്രചരിപ്പിക്കുന്നത്​. വ്യാജ അക്കൗണ്ടുകൾ, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ എന്നിവയെ കുറിച്ചുള്ള ​പ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടി പറയുന്ന ഭാഗമാണ്​ ബി.ജെ.പി പ്രവർത്തകർ എഡിറ്റ്​ ചെയ്​ത്​ പ്രചരിപ്പിക്കുന്നത്​. വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനല്ല, ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉള്ളത്​ തെറ്റല്ല എന്നാണ്​ താൻ പറഞ്ഞത്​. നിങ്ങൾക്ക്​ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത്​ ഒൗദ്യോഗിക പേജിലൂടെ അല്ലാതെ സ്വയം കൈകാര്യം ചെയ്യുന്ന അക്കൗണ്ടിലൂടെ പറയണം- രമ്യ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. 
പ്രധാനമന്ത്രി നരേന്ദ്രമോദി, മാധ്യമ പ്രവർത്തക ഭാരതി ജെയിൻ തുടങ്ങിയവരുടെ ഒന്നിൽ കൂടുതൽ ട്വിറ്റർ അക്കൗണ്ടുകളുടെ ചിത്രവും രമ്യ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

ബി.ജെ.പിക്ക്​ സത്യത്തെ മൂടിവെക്കാൻ ശ്രമിക്കാമെന്നല്ലാതെ അത്​ നടപ്പാക്കാൻ കഴിയില്ലെന്നും നമുക്ക്​ റാഫേൽ ഇടപാടിനെ കുറിച്ചും ദോക്​ലാം വിഷയത്തെ കുറിച്ചും സംസാരിക്കാമെന്നും രമ്യ ട്വീറ്റിലൂടെ പരിഹസിച്ചു. 

കർണാടകയിൽ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനെത്തിയ മോദിയുടെ കർഷകർക്കാണ്​ ‘ടോപ്​’ (‘ടൊമാറ്റോ ഒനിയൻ പൊട്ടറ്റോ’)പരിഗണനയെന്ന പ്രസ്​താവനയെ പരിഹസിച്ചും രമ്യ രംഗത്തെത്തിയിരുന്നു. കർഷകർക്ക്​ ‘പോട്ട്​’ (ചട്ടി) പരിഗണനയാണ്​ ബി.ജെ.പി സർക്കാർ നൽകുന്നതെന്നായിരുന്നു രമ്യയുടെ പ്രതികരണം. 

Tags:    
News Summary - Congress Leader Ramya as BJP Accuses Her of Promoting Fake Social Media Profile- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.