കോൺഗ്രസിന് ഇത്തവണയും പ്രതിപക്ഷ േനതൃസ്ഥാനം നഷ്ടമാകും

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിന് ലോക്സഭാ പ്രതിപക്ഷ േനതാവ് സ്ഥാനവും നഷ്ടമാ യേക്കും. തെരഞ്ഞെടുപ്പിൽ രണ്ടാമത്തെ വലിയ കക്ഷിയായ കോൺഗ്രസിന് 10 ശതമാനം സീറ്റുകൾ (55 സീറ്റ്) ലഭിക്കാത്ത സാഹചര്യത്ത ിലാണ് പ്രതിപക്ഷ േനതൃ പദവി ലഭിക്കാതെ വരുന്നത്.

543 അംഗ ലോക്സഭയിൽ കോൺഗ്രസിന് 52 സീറ്റിൽ മാത്രമാണ് തനിച്ച് വിജയിക്കാനായത്. കേന്ദ്ര വിജിലൻസ് കമീഷണർ, ലോക്പാൽ, സി.ബി.ഐ ഡയറക്ടർ അടക്കമുള്ളവരെ പ്രതിപക്ഷ േനതാവ് ഉൾപ്പെടുന്ന പാനലാണ് നിയമനത്തിന് ശിപാർശ ചെയ്യേണ്ടതിനാൽ ഈ പദവിക്ക് വലിയ പ്രാധാന്യമാണുള്ളത്.

2014ൽ ലോക്സഭയിലും 10 ശതമാനം സീറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃ പദവി മോദി സർക്കാർ നിഷധിച്ചിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസിന് തനിച്ച് 44 സീറ്റ് ആണ് ഉണ്ടായിരുന്നത്.

പ്രതിപക്ഷ നേതൃ പദവിക്ക് അവകാശവാദവുമായി കോൺഗ്രസ് അന്നത്തെ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനെ സമീപിച്ചെങ്കിലും അറ്റോർണി ജനറലിന്‍റെ ഉപദേശ പ്രകാരം ആവശ്യം തള്ളുകയായിരുന്നു. പിന്നീട് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഗാർഖെയെ പ്രതിപക്ഷ നേതാവ് പദവി നൽകാതെ തന്നെ സെലക്ട് പാനലിൽ ഉൾപ്പെടുത്തുകയായിരുന്നു.

1985ൽ ലോക്സഭാ സ്പീക്കർ ബൽറാം ജാക്കർ തെലുങ്ക് ദേശം പാർട്ടിക്ക് പ്രതിപക്ഷ നേതാവ് പദവി നിഷേധിച്ചിരുന്നു. കോൺഗ്രസ് കഴിഞ്ഞാൽ ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു തെലുങ്ക് ദേശം.

Tags:    
News Summary - Congress fail to secure leader of the opposition post -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.