കള്ളപ്പണം: ധീരജ് സാഹു എം.പിയെ തള്ളി കോൺഗ്രസ്; ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് ജയ്റാം രമേശ്

ന്യൂഡൽഹി: 300 കോടിയുടെ കള്ളപ്പണം പിടിച്ച സംഭവത്തിൽ ധീരജ് സാഹു എം.പിയെ തള്ളി കോൺഗ്രസ്. ധീരജ് സാഹുവിന്‍റെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പിടിച്ചെടുത്ത പണത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സാഹുവാണെന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് എക്സിലൂടെ പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഒഡീഷയിലെ കോൺഗ്രസ് എം.പിയായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സാഹുവുമായി ബന്ധപ്പെട്ട മദ്യനിർമാണ ​ഗ്രൂപ്പിന്‍റെയും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും 300 കോടിയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. 156 ബാ​ഗുകളിലായി കണ്ടെത്തിയ നോട്ടുകൾ എണ്ണിതിട്ടപ്പെടുത്തുന്നത് ഉദ്യോഗസ്ഥർ തുടരുകയാണ്.

വിവിധ ബാങ്കുകളിലും സ്ഥാപനങ്ങളിലും നിന്നുമുള്ള വലതും ചെറുതുമായ നാൽപതോളം നോട്ടെണ്ണൽ മെഷീനുകൾ എത്തിച്ചാണ് നോട്ടുകൾ എണ്ണുന്നത്. നോട്ടെണ്ണലിനിടെ മെഷീനുകൾ തകരാറിലായെന്നും വാർത്തയുണ്ട്. അതേസമയം, ധീരജ് സാഹു എം.പി ഒളിവിലാണ്.

Tags:    
News Summary - Congress distances itself from MP amid Rs 300 crore cash haul in tax raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.