കോൺഗ്രസ് റാലി​​​യെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ ബംഗളൂരുവിൽ മൂന്ന് വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ല; വിഷയത്തിൽ വ്യക്തതയുമായി കോൺഗ്രസ്

ബംഗളൂരു: ഗതാഗത തടസ്സം മൂലം നീറ്റ് (യു.ജി) പുനഃപരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികൾക്ക് കൃത്യസമയത്ത് കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സംഭവത്തില്‍ തെളിവുമായി കോണ്‍ഗ്രസ്. കോൺഗ്രസ് പ്രസിഡന്‍റ് ബി.കെ. ഹരിപ്രസാദ് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും സംഗതിയുടെ നിജസ്ഥിതി നേരിട്ടറിയാന്‍ കോൺഗ്രസ് അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ ബംഗളൂരു ട്രാഫിക് പൊലീസ് പുറത്തിറക്കി.

അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങൾ റൂട്ട് വിശകലനം എന്നിവ പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്നും വൈകിയാണ് ഇറങ്ങിയതെന്ന് വ്യക്തമായി. ആർ.ടി. നഗറിലെ വീട്ടിൽനിന്ന് ഉച്ചക്ക് 12.57 നാണ് വിദ്യാര്‍ഥിനി ഇറങ്ങിയത്. പരീക്ഷാകേന്ദ്രത്തിലേക്കുള്ള പ്രവേശന കട്ട് ഓഫ് സമയം ഉച്ചക്ക് 01.30 ആണ്. പരീക്ഷ കേന്ദ്രത്തിലെ ഗേറ്റുകൾ അടച്ചതിന് മൂന്ന് മിനിറ്റിനുശേഷം ഉച്ചക്ക് 01.33 ന് ആണ് വിദ്യാര്‍ഥിനി പരീക്ഷകേന്ദ്രത്തില്‍ എത്തിയത്.

അതേസമയം, ‘സാധാരണയായി 20 മിനിറ്റ് എടുക്കുന്ന ഏഴു കിലോമീറ്റർ ദൂരം ഞായറാഴ്ച 35 മിനിറ്റിലധികം എടുത്തു. ഒരു പിതാവെന്ന നിലയിൽ പരി​​ഭ്രാന്തനായി. ഫുട്പാത്തിലൂടെ വണ്ടി ഓടിക്കേണ്ടിവന്നു. പൊലീസുകാർ ശകാരിച്ചു. പക്ഷേ മറ്റ് മാർഗങ്ങളില്ലായിരുന്നു. രാഹുൽ ഗാന്ധി വിദ്യാർഥികളുടെ ആവശ്യത്തിനായി കോട്ടയിലേക്ക് പോയി. എന്നാൽ, ഞായറാഴ്ചത്തെ പരിപാടി കാരണം നാല് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ആരാണ് അവരോട് ഉത്തരം പറയേണ്ടത്?’ -ഒരു വിദ്യാർഥിയുടെ പിതാവ് ചോദിച്ചു. നീറ്റ് സെന്ററിന് പുറത്തുള്ള റോഡ് മൂന്ന് മണിക്കൂർ തടസപ്പെട്ടതായും മറ്റൊരു വിദ്യാർഥിയുടെ പിതാവ് പറഞ്ഞു.

എന്നാൽ, എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന വഴി ഉണ്ടായിരുന്നിട്ടും ദൈർഘ്യമേറിയ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ചോദ്യം ചെയ്ത പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കോൺഗ്രസ് പരിപാടി മൂലമുണ്ടായ ഗതാഗതക്കുരുക്കാണ് വിദ്യാര്‍ഥികൾക്ക് കൃത്യസമയത്ത് പരീക്ഷ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാതിരുന്നതെന്ന് തേജസ്വി സൂര്യയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം തള്ളി കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. കർണാടകയിൽ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും വിദ്യാർഥികൾ പരീക്ഷ എഴുതാതിരുന്നതായി കോൺഗ്രസ് പറഞ്ഞു. ബംഗളൂരുവില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് ആണ് പരീക്ഷയെഴുതാന്‍ സാധിക്കാതെ ഇരുന്നത്.  

Tags:    
News Summary - Congress clarifies on NEET (UG) re-examination issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.