ബംഗാളിൽ കോൺ​ഗ്രസ്​ സ്​ഥാനാർഥി കോവിഡ്​ ബാധിച്ച്​ മരിച്ചു

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ സംസർഗഞ്ച്​ മണ്ഡലത്തിലെ ​േകാൺഗ്രസ്​ സ്​ഥാനാർഥി കോവിഡ്​ ബാധിച്ച്​ മരിച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ്​ റിസാഹുൽ ഹഖിന്‍റെ മരണം സ്​ഥിരീകരിച്ചത്​. കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

മൂർഷിദാബാദ്​ ജില്ലയിലെ സംസർഗഞ്ച്​ മണ്ഡലത്തിലെ കോൺഗ്രസ്​ സ്​ഥാനാർഥിയായ റിസാഹുൽ ഹഖ്​ അർധരാത്രിയോടെ കൊറോണ ​ബാധിച്ച്​ മരിച്ചതായി ബംഗാൾ പ്രദേശ്​ കോൺഗ്രസ്​ സെ​ക്രട്ടറി രോഹൻ മിത്ര ട്വീറ്റ്​ ചെയ്​തു.

ബംഗാളിൽ നാലുഘട്ട തെരഞ്ഞെടുപ്പ്​ കൂടി നടക്കാനിരിക്കെയാണ്​ കോവിഡ്​ ബാധിതനായി റിസാഹുൽ ഹഖിന്‍റെ മരണം. കോവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്​ഥാനത്ത്​ എല്ലാ പാർട്ടികളുടെയും യോഗം തെരഞ്ഞെടുപ്പ്​ കമീഷൻ വിളിച്ചുചേർത്തിട്ടുണ്ട്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ്​ യോഗം.

അതേസമയം ബംഗാളിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്​. കഴിഞ്ഞദിവസം 5,892 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 

Tags:    
News Summary - Congress candidate dies Due to Covid in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.