രാജസ്​ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വീഴ്​ത്തി കോൺഗ്രസ്​

ജയ്​പൂർ: രാജസ്​ഥാനിൽ നഗരപ്രദേശങ്ങളിലെ തദ്ദേശ സ്​ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ മേൽക്കൈ. 50 തദ്ദേശ സ്​ഥാപനങ്ങളിലെ 1775 വാർഡുകളിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 620 ഇടത്ത്​ കോൺ​ഗ്രസിനാണ്​ ജയം. ബി.ജെ.പിക്ക്​ 548 വാർഡുകളിൽ ജയിക്കാനേ കഴിഞ്ഞുള്ളൂ. സ്വതന്ത്ര സ്​ഥാനാർഥികൾ 595 വാർഡുകളിൽ ജയം നേടി.

ബഹുജൻ സമാജ്​വാദി പാർട്ടിയുടെ (ബി.എസ്​.പി) ഏഴു സ്​ഥാനാർഥികൾ വിജയം കണ്ടു. സി.പി.​െഎയുടെയും സി.പി.എമ്മി​െൻറയും ഓരോ സ്​ഥാനാർഥിയും വിജയിച്ചതായി സംസ്​ഥാന തെരഞ്ഞെട​​ുപ്പ്​​ കമീഷൻ വക്​താവ്​ അറിയിച്ചു.

12 ജില്ലകളിലെ അർബൻ ലോക്കൽ ബോഡി ഇലക്​ഷനിൽ 14.32 ലക്ഷം പേർക്കാണ്​ സമ്മതിദാനാവകാശം ഉണ്ടായിരുന്നത്​. 2622 പോളിങ്​ ബൂത്തുകൾ സജ്ജീകരിച്ച തെര​െഞ്ഞടുപ്പിൽ 7,249 സ്​ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. ഈ തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള ചെയർമാൻ തെരഞ്ഞെടുപ്പി​െൻറ വിജ്​ഞാപനം തിങ്കളാഴ്​ച ഇറങ്ങും. ഡിസംബർ 20നാണ്​ ചെയർമാൻ തെരഞ്ഞെടുപ്പ്​. വൈസ്​ ചെയർമാൻ തെരഞ്ഞെടുപ്പ്​ ഡിസംബർ 21ന്​ നടക്കും.

Tags:    
News Summary - Congress Beats BJP In Urban Local Elections In Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.