ന്യൂഡൽഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിന് പണം ഇടപാടിൽ മുഴുകുകയാണ് ബി.ജെ.പിയെന്ന് കോൺഗ്രസ്. പ ്രധാനമന്ത്രിയുടെ അരുണാചൽ പ്രദേശിലെ റാലിക്കു മുന്നോടിയായും ജനങ്ങൾക്ക് പണം വിതരണം ചെയ്തിട്ടുണ്ടെന്ന് കോ ൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവി ൻറെ വാഹന വ്യൂഹത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 1.80 കോടി രൂപയാണ് പിടിച്ചെടുത്തിട്ടുള്ളതെന്ന് രണ്ട് വിഡിയോക ൾ പ്രദർശിപ്പിച്ച് സുർജെവാല ആരോപിച്ചു.
പേമ ഖണ്ഡുവിൻറെ വാഹന വ്യൂഹത്തിലുള്ള കാറിൽ നിന്ന് പണം മാറ്റുന്നതാണ് വിഡിയോ. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കിടയിലൂടെ രണ്ടു കാറുകളുടെ നമ്പർ പ്ലേറ്റുകളും കാണിക്കുന്നുണ്ട്. വോട്ടിനായി അഴിമതി നടക്കുന്നുവെന്നതിൻറെ തെളിവാണ് ഈ ദൃശ്യങ്ങളെന്നും സുർജെവാല പറഞ്ഞു.
ജനാധിപത്യത്തിൻറെ കറുത്ത ദിനമാണിത്. അരുണാചലിലെ പാസിഘട്ടിലുള്ള സിയാങ് ഗസ്റ്റ് ഹൗസിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്നാണ് പണം കൈമാറ്റം ചെയ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻെറ പരാതിയിലാണ് അന്വേഷണം നടന്നതെന്നും സുർജെവാല വ്യക്തമാക്കി.
ഈ പണം പ്രധാനമന്ത്രിയുടെ റാലിയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ്. ചൗക്കീദാർ കള്ളനാണെന്ന് തെളിയിക്കുന്നതാണ് ഇൗ സംഭവമെന്നും സുർജെവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.