Posted On
date_range Updated On
date_range കോൺഗ്രസ് ബംഗളൂരുവിൽ റിസോർട്ട് ബുക്ക് ചെയ്തതായി ബി.ജെ.പി നേതാവ്
ജയ്പൂർ: രാജസ്ഥാനിൽ വിജയിക്കുന്ന സ്ഥാനാർഥികളെ പാർപ്പിക്കാൻ ബംഗളൂരുവിൽ കോൺഗ്രസ് രണ്ട് റിസോർട്ടുകൾ ബുക്ക് ചെയ്തതതായി ബി.ജെ.പിയുടെ രാജ്യസഭ എം.പിയും സവായ് മധേപുർ നിയമസഭ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കിരോടി ലാൽ മീണ.
കുതിരക്കച്ചവടത്തിന്റെ ശീലമുള്ള കോൺഗ്രസ് അതിനായുള്ള ശ്രമത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
രാജസ്ഥാനിൽ ബി.ജെ.പി ജയിക്കുമെന്നും കിഴക്കൻ രാജസ്ഥാനിലെ 28 സീറ്റുകളിൽ 22ലും പാർട്ടി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് അനുകൂലമായ അടിയൊഴുക്കുണ്ട്. 120ലേറെ സീറ്റ് നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.