Posted On
date_range Updated On
date_range ഒരു രൂപയെെച്ചാല്ലി തർക്കം; 54കാരൻ കൊല്ലപ്പെട്ടു
താനെ: ഒരു രൂപയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് 54കാരൻ കൊല്ലപ്പെട്ടു. കല്യാൺ രാംബാഗിലുള്ള മേനാഹർ ഗംനെയാണ് മരിച്ചത്. കടയിൽനിന്ന് മുട്ടവാങ്ങിയശേഷം ഗംനെ പണം നൽകിയപ്പോൾ ഒരു രൂപ കുറഞ്ഞുപോയതായി പറയുന്നു. ഇതേച്ചൊല്ലി കടയുടമയുമായി വാക്കേറ്റമുണ്ടായി.
ഇതിനിടെ കടയുടമ ഗംനെയെ എന്തോ പറഞ്ഞ് ആക്ഷേപിച്ചു. ഇത് ചോദ്യംചെയ്യാൻ ഗംനെയും മകനും കൂടി വീണ്ടും കടയിലെത്തിയപ്പോൾ പിന്നെയും വഴക്കുണ്ടായി. ആ സമയത്ത് കടയുടമയുടെ മകൻ സുധാകർ പ്രഭു (45) ഗംനെയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് മരണം. പ്രഭുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.