Posted On
date_range Updated On
date_range ചിദംബരത്തിനെതിരെ കേസ് നിലനിൽക്കില്ല -സൽമാൻ ഖുർഷിദ്
ന്യൂഡൽഹി: പി. ചിദംബരത്തിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ഉറച്ചവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാ ന്‍ ഖുര്‍ഷിദ്.
പൗരൻമാരുടെ സ്വാതന്ത്യത്തെ കുറിച്ച് വാചാലരാകുന്ന സർക്കാറാണ് ചിദംബരത്തിനെതിരെ കേസ് ചുമത്തുന്നത്. ഈ രീതിയിലുള്ള നിയമ സംവിധാനത്തെ പിന്തുണക്കേണ്ടതുണ്ടോയെന്നത് ജനങ്ങൾ തീരുമാനിക്കട്ടേയെന്നും ഖുർഷിദ് പറഞ്ഞു.
കോൺഗ്രസ് നേതാവ് കപിൽ സിബലും അറസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി. എതിര്‍ക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ നിശബ്ദരാക്കുകയാണെന്ന് കപില്‍ സിബല്‍ ആരോപിച്ചു.
അതേസമയം, അറസ്റ്റിലായ ചിദംബരത്തെ സി.ബി.ഐ ആസ്ഥാനത്ത് ചോദ്യംചെയ്യല്‍ തുടരുകയാണ്. ഉച്ചയോടെ ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.