നിർത്തിയിട്ട ബസിന് തീപിടിച്ച് കണ്ടക്ടർ വെന്തുമരിച്ചു

ബംഗളൂരു: ബസിന് തീപിടിച്ച് കണ്ടക്ടർ വെന്തു മരിച്ചു. 45കാരനായ മുത്തയ്യ സ്വാമിയാണ് മരിച്ചത്. ലിങ്കധീരനഹള്ളിയിലെ ബംഗളൂരു മെ​ട്രോപൊളിറ്റൻ ട്രാൻസ്​പോർട്ട് കോർപ്പറേഷ​ൻ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട സർക്കാർ ബസിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. സുമനഹള്ളി ബസ് ഡിപ്പോയിലെതാണ് തീപിടിച്ച ബസ്.

ബസ്​ ഡ്രൈവറായ പ്രകാശ് രാത്രി 10.30 ന് ബസ് സ്റ്റാൻഡിൽ നിർത്തിയ ശേഷം വിശ്രമ കേന്ദ്രത്തിൽ ഉറങ്ങാൻ പോയി. കണ്ടക്ടർ ബസിനുള്ളിൽ തന്നെയായിരുന്നു ഉറങ്ങിയതെന്ന് ഡി.സി.പി ലക്ഷ്മൺ ബി. നിംബരാഗി പറഞ്ഞു.

80 ശതമാനം പൊള്ളലേറ്റ കണ്ടക്ടറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തീപിടിത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എട്ട് അഗ്നിശമന സേനാ യൂനിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. 

Tags:    
News Summary - Conductor, Sleeping, Killed As Government Bus Catches Fire In Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.