ചാരക്കണ്ണുമായി കേന്ദ്രം; കമ്പ്യൂട്ടറും മൊബൈലും ഇനി നിരീക്ഷണത്തിൽ

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും അടക്കമുള്ളവ നിരീക്ഷണത്തിൽ വെക്കാനുള്ള ഉത് തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇൻഫർമേഷൻ സെക്യൂരിറ്റി ആക്ടിലെ റൂൾ നാല് പ്രകാരമുള്ള ഉത്തരവ് വ്യാഴാഴ്ചയാണ് സൈബർ ആൻഡ് ഇൻഫോർമേഷൻ സെക്യൂരിറ്റി വിഭാഗത്തിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.

കമ്പ്യ ൂട്ടർ, മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലെ വിവരങ്ങൾ ഉടമസ്ഥരുടെ അനുമതിയില്ലാതെ കേന്ദ്ര സർക്കാറിന് ‍റെ ഏജൻസികൾക്ക് നിരീക്ഷിക്കാമെന്നാണ് ഉത്തരവ്. ഇതിനായി സി.ബി.ഐ, എൻ.ഐ.എ, റോ അടക്കം 10 ഏജൻസികളെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തി.

ഒരാൾ കേസിൽ പ്രതിയായാൽ, ഒരാളെ കുറിച്ച് രാജ്യത്തിന് സംശയം ഉണ്ടായാൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെങ്കിൽ കോടതിയെ ബോധിപ്പിച്ച് മുൻകൂർ അനുമതി വാങ്ങി മാത്രമേ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ഇനി കമ്പ്യൂട്ടറുകളിൽ കടന്നു കയറി നിരീക്ഷിക്കാം, ഡേറ്റ പിടിച്ചെടുക്കാം, ഡേറ്റ ഡീക്കോഡ് ചെയ്യാം, ഡേറ്റകൾ വിശകലനത്തിന് വിധേയമാക്കാം എന്നിവക്ക് മുൻകൂർ അനുമതി ആവശ്യമില്ല.

ഇന്‍റലിജൻസ് ബ്യൂറോ, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സെന്‍റർ ബ്യൂറോ ഒാഫ് ഡയറക്ട് ടാക്സ്, ഡയറക്ടർ ഒാഫ് റവന്യൂ ഇന്‍റലിജൻസ്, സി.ബി.ഐ, എൻ.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ് (റോ), ജമ്മു കശ്മീർ, വടക്ക് കിഴക്കൻ, അസം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഒാഫ് സിഗ്നൽ ഇന്‍റലിജൻസ്, ഡൽഹി പൊലീസ് കമീഷണർ എന്നിവർക്കാണ് അനുമതി നൽകിയിട്ടുള്ളത്.

ഇന്ത്യൻ പൗരന്‍റെ സ്വകാര്യതയിലേക്ക് രാജ്യത്തെ 10 ഏജൻസികൾക്ക് കടന്നു കയറാനും അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും പുതിയ ഉത്തരവിലൂടെ കേന്ദ്ര സർക്കാറിന് സാധിക്കുമെന്നാണ് ഐ.ടി വിദഗ്ധന്മാർ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Computer Snooping Central govt Snooping -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.