​കെ.എം. ജോസഫി​െൻറ നിയമനം: കൊളീജിയം യോഗം അവസാനിച്ചു

ന്യൂഡൽഹി:  വിവാദങ്ങളുടെ പശ്​ചാത്തലത്തിൽ നടന്ന സുപ്രീം കോടതി കൊളീജിയം യോഗം അവസാനിച്ചു.  എന്നാൽ കൊളീജിയം യോഗത്തിലെ തീരുമാനം പുറത്ത്​ വന്നിട്ടില്ല. ജസ്​റ്റീസ്​ കെ.എം. ജോസഫി​​​​െൻറ പേര്​ വീണ്ടും കേന്ദ്രത്തിന്​ ശിപാർശ ചെയ്യുമോ എന്നതാണ്​ എല്ലാവരും ഉറ്റു​നോക്കുന്നത്​. ജോസഫിനെ സുപ്രീം കോടതി ജഡ്​ജിയാക്കാനുള്ള കൊളീജിയം ശിപാർശ ​ കഴിഞ്ഞ മാസം കേന്ദ്രം മടക്കിയിരുന്നു. ഇൗ സാഹര്യത്തിൽ കൊളീജിയം  നിർണായകമാണ്​. ശിപാർശ മടക്കാൻ കേന്ദ്രത്തിന് അധികാരമു​െണ്ടന്ന നിലപാടാണ്​ ചീഫ്​ ജസ്​റ്റീസ്​ ദീപക്​ മി​ശ്ര പ്രകടിപ്പിച്ചത്.  ജസ്​റ്റീസ്​ ജോസഫി​​​​െൻറ പേര്​ വീണ്ടും കേന്ദ്രത്തിന്​ അയക്കണ​െമന്നാണ്​ കൊളീജിയം അംഗമായ ജസ്​റ്റീസ്​ ജെ. ചെലമ്വശ്വറി​​​​െൻറ ഉറച്ച നിലപാട്​.

ഉത്തരാഖണ്ഡിൽ 2016ൽ കേന്ദ്ര ഭരണം ഏർപ്പെടുത്തിയത്​  ജസ്​റ്റീസ്​ കെ.എം. ജോസഫ്​ റദ്ദാക്കിയതിനുള്ള ‘ശിക്ഷ’യാണ്​  കേന്ദ്രം നൽകുന്നതെന്ന്​  കോൺഗ്രസ്​ ആരോപിച്ചിരുന്നു. ​
സ്വതന്ത്ര ജുഡീഷ്യറിക്കു മുകളി​ലുള്ള ഇടപെടലാണ്​ കേന്ദ്ര നടപടിയെന്നാണ്​ നിയമവൃത്തങ്ങളുടെ ആരോപണം. അഞ്ച്​ മുതിർന്ന ജഡ്​ജിമാരടങ്ങുന്ന കോളീജിയമാണ്​ ജുഡീഷ്യൽ നിയമനങ്ങളിൽ അവസാന വാക്ക്​​. 

Tags:    
News Summary - Collegium Meets Today - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.