ബംഗളൂരു: സംസ്ഥാനത്തെ കോളജുകള്‍ ആഗസ്റ്റില്‍ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. ആദ്യഘട്ടത്തില്‍ ബിരുദ കോളജുകളായിരിക്കും തുറക്കുക. ഇതിനുമുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും കോളജ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ഡോസ് വാക്സിനെങ്കിലും നല്‍കും. 'മരാളി കോളജിഗെ' (തിരികെ കോളജിലേക്ക്) എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം വാക്സിനേഷന് ക്യാമ്പ് നടത്താനാണ് തീരുമാനം. 20 ലക്ഷം ഡോസ് വാക്സിനെങ്കിലും ഇതിന് വേണ്ടിവരുമെന്നാണ് കണക്ക്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും കോളജുകള്‍ തുറക്കുക. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറപ്പെടുവിക്കും. കോവിഡ് വ്യാപനത്തില്‍ ഇളവുവന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടംഘട്ടമായി തുറക്കാമെന്ന് വിദഗ്ധ സമിതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സ്കൂളുകളില്‍ കോവിഡ് വ്യാപനം പൂര്‍ണമായി അവസാനിക്കുന്നതുവരെ ഓണ്‍ലൈനില്‍ തന്നെ അധ്യയനം തുടരാനാണ് സര്‍ക്കാറിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.