ട്രെയിനിലെ ഐ​സൊലേഷൻ വാർഡ്; മാതൃക തയ്യാർ

കൊൽക്കത്ത: കോവിഡ് 19 രോഗികളെ ശുശ്രൂഷിക്കാനുള്ള ഐസൊലേഷൻ വാർഡായി ട്രെയിൻ ബോഗികൾ മാറ്റുന്നതിന്റെ മാതൃക തയ്യാറായി. ഡൽഹി ഡിവിഷനിലാണ് മാതൃക കോച്ചുകൾ ഒരുക്കിയത്. ഇവയിലെ സൗകര്യങ്ങൾ വിദഗ്ധർ പരിശോധിച്ച് അനുമതി നൽകിയ ശേഷം മറ്റ് ഡിവിഷനുകളിലും ഇതേ മാതൃകയിൽ ഐസൊലേഷൻ കോച്ചുകൾ തയാറാക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

മാതൃക കോച്ചുകളുടെ ചിത്രങ്ങൾ മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. നിലവിലെ ടോയ്ലറ്റുകൾ നവീകരിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ സജ്ജീകരിക്കാനായി ഇലക്ട്രിക്കൽ സംവിധാനത്തിലും മാറ്റങ്ങൾ വരുത്തി. വൃത്തിയും അണുമുക്തവുമായ സൗകര്യങ്ങളാണ് രോഗികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിലെ മാതൃക അംഗീകരിച്ചാൽ രാജ്യത്തെ എല്ലാ സോണിലും ആഴ്ചയിൽ 10 കോച്ചുകൾ വീതം തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാറുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ഐസൊലേഷൻ കോച്ചുകൾ എത്തിക്കു​മെന്ന്​ കഴിഞ്ഞ ദിവസം റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു. ജനത കർഫ്യൂ നടന്ന കഴിഞ്ഞ ഞായറാഴ്ച മുതൽ ട്രെയിൻ സർവിസുകൾ നിലച്ചതിനാൽ വെറുതെ കിടക്കുന്ന പാസഞ്ചർ കോച്ചുകളിൽ ഐസൊലേഷൻ വാർഡുകളൊരുക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു. ഇതിനുപുറമെ എല്ലാ റെയിൽവേ ആശുപത്രികളിലും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്.

Tags:    
News Summary - Coaches as coronavirus isolation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.