മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങൾ ഉടൻ തുറക്കും -ഉദ്ധവ് താക്കറെ

മുംബൈ: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഉടൻ തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ആരാധനാലയങ്ങൾ തുറക്കുന്പോഴുള്ള മാർഗനിർദേശങ്ങൾ ദീപാവലിക്ക് ശേഷം പുറത്തിറക്കുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

മുതിര്‍ന്ന പൗരന്മാര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളാണ് ആരാധനാലയങ്ങൾ. ഇവര്‍ക്ക് കോവിഡ് രോഗവ്യാപനത്തിന് സാധ്യത കൂടുതലായനാലാണ് ഇവ തുറക്കാൻ വൈകിയത്. പലരും ഈ തീരുമാനത്തിനെതിരെ തനിക്ക് നേരെ വിമർശനങ്ങളുമായി രംഗത്തെത്തി. എന്നാൽ രോഗവ്യാപനം ഉണ്ടായാൽ വിമർശകർ ആരും ഉത്തരവാദിത്തം ഏറ്റെടുക്കില്ല -അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മുതലാണ് മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ അടച്ചിട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്ഷേത്രങ്ങള്‍ തുറക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ഉദ്ധവിന് കത്തയച്ചിരുന്നു. ക്ഷേത്രം തുറക്കാത്തതില്‍ ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - CM Thackeray said Will prepare SOP on opening religious places after Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.