ബംഗളൂരു: കോൺഗ്രസ് മുതിർന്ന നേതാവും ജലവിഭവ മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിര െ ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കോടതി ക്ലീൻചിറ്റ് നൽകി. 2017 ആഗസ്റ്റ് ഒന്നിന് ബംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ ശിവകുമാറിെൻറ വീടുകളിലും ഒാഫിസുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ആദായനികുതി വകുപ്പിെൻറ നേതൃത്വത്തിൽ റെയ്ഡിൽ വെളിപ്പെടുത്താത്ത 300 കോടിയുടെ സ്വത്ത് പിടിച്ചെടുത്തിരുന്നു.
ഇത് സംബന്ധിച്ച് ബംഗളൂരുവിലെ സ്പെഷൽ കോടതിയിൽ ആദായനികുതി വകുപ്പ് നൽകിയ കേസുകളിലാണ് കോടതി മന്ത്രിയെ വെറുതെ വിട്ടത്. എന്നാൽ, കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ഫയൽചെയ്ത കേസുകൾ നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് എം.എൽ.എമാർക്കായി പലതവണ ഒാപറേഷൻ താമര പയറ്റിയ ബി.ജെ.പിയെ കോൺഗ്രസ് പ്രതിരോധിച്ചത് ‘ട്രബ്ൾ ഷൂട്ടർ’ എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാറിെൻറ നേതൃത്വത്തിലായിരുന്നു.
ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് എം.എൽ.എമാരെ ശിവകുമാറിെൻറ നേതൃത്വത്തിൽ റിസോർട്ടിൽ താമസിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിെൻറ വീടുകളിലും മറ്റും ആദായനികുതി വകുപ്പിെൻറ റെയ്ഡ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.