Posted On
date_range Updated On
date_range ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം; 35 പേരെ കസ്റ്റിയിലെടുത്തു
ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക ് ക്ലീൻചിറ്റ് നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച മണ്ഡി ഹൗസിൽ പ്രതിഷേധ പ്രകടന ം നടത്താനെത്തിയ 35 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരിൽ 25 സ്ത്രീകളുമുണ്ടായിരുന്നു. വനിത സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞ് സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. കസ്റ്റഡിയിലെടുത്തവരെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പ്രതിഷേധം ജന്തർ മന്തറിൽ മാത്രം മതിയെന്നാണ് പൊലീസ് നിർദേശം.
ബുധനാഴ്ച ഇതേ വിഷയത്തിൽ കൊണാട്ട്േപ്ലസിൽ പ്രതിഷേധിക്കാനെത്തിയ 17 വനിതകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു. സുപ്രീംകോടതി മുൻ ജീവനക്കാരി നൽകിയ പരാതിയിൽ തിങ്കളാഴ്ചയാണ് സുപ്രീംകോടതി ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസിന് ക്ലീൻചിറ്റ് നൽകിയത്. ഇതേതുടർന്ന് സുപ്രീംകോടതിക്ക് മുന്നിലും വനിത സംഘടനകളും അഭിഭാഷകരും പ്രതിഷേധപ്രകടനം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.