Posted On
date_range Updated On
date_range സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
ഭോപാൽ: സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തിൽ പ്രതി അഞ്ജാനി കേവ്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ബൈക്കിൽ കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. അവശനിലയിലായ കുട്ടിയെ അവരുടെ ഗ്രാമത്തിന് സമീപത്തായി ഉപേക്ഷിക്കുകയായിരുന്നു.
ലൈംഗികപീഡനത്തെ കുറിച്ച് കുട്ടി വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ കുടുംബം കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊലീസുകാരെയും വിവരമറിയിച്ചു. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.