Posted On
date_range Updated On
date_range സ്വവർഗാനുരാഗിയെന്ന് ആരോപിച്ച് ഡൽഹിയിൽ വിദ്യാർഥിക്ക് മർദ്ദനം
ന്യൂഡൽഹി: സ്വവർഗാനുരാഗിയെന്ന് ആരോപിച്ച് ഡൽഹിയിൽ 12ാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. ഡൽഹിയിലെ ഷർകപൂർ മേഖലയിലെ ഗണേഷ് നഗറിന് സമീപമാണ് സംഭവം. ഞായറാഴ്ച പിതാവിനൊപ്പം ഗണേഷ് നഗറിലേക്ക് പോവുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വവർഗാനുരായെന്ന് വിളിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ നാട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
പിന്നീട് ബൈക്കിലെത്തിയ സംഘം പിതാവിന്‍റെ കടയിലെത്തി വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയായിരുന്നു. വിദ്യാർഥിക്കും അച്ഛനും ഒരു ബന്ധുവിനും മർദനമേറ്റു. കല്ലുകളും ബെൽറ്റും ഉപയോഗിച്ചായിരുന്നു മർദ്ദനം. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.