സ്കൂളുകളിൽ നിന്ന് തെരുവിലേക്ക് ജെൻ ആൽഫ; സി.ജെ.പിയുടെ കാമ്പയിൻ തരംഗമാകുന്നു

ന്യൂ​ഡ​ൽ​ഹി: ജ​ന്ത​ർ​മ​ന്ത​ർ സ​മ​ര​ത്തി​ന്റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ, രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി.​ജെ.​പി) ന​ട​ത്തു​ന്ന ‘ജെ​ൻ ആ​ൽ​ഫ’ യെ (2010​നും 2024നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ) ഇ​റ​ക്കി​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ പു​തി​യ ത​ല​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. സി.​ജെ.​പി ആ​രം​ഭി​ച്ച ‘സ്കൂ​ൾ ഠീ​ക് ക​രോ’ കാ​മ്പ​യി​ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

സ്കൂ​ളു​ക​ളി​ലെ ശോ​ച്യാ​വ​സ്ഥ​യും അ​ധ്യാ​പ​ക​രു​ടെ കു​റ​വും ചൂ​ണ്ടി​ക്കാ​ട്ടി ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സി.​ജെ.​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ, മു​ഖ്യ വ​ക്താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, അ​ഷു​തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ട​ത്.

സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത​തും ഹോ​സ്റ്റ​ൽ സൗ​ക​ര്യ​ങ്ങ​ളു​ടെ ത​ക​ർ​ച്ച​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ല​ഖ്‌​നോ​വി​ൽ സ​ർ​വോ​ദ​യ സ്കൂ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് പെ​ൺ​കു​ട്ടി​ക​ൾ തി​ങ്ക​ളാ​ഴ്ച തെ​രു​വി​ലി​റ​ങ്ങി പ്ര​ധാ​ന പാ​ത ഉ​പ​രോ​ധി​ച്ചു. ക​ല​ക്ട​ർ നേ​രി​ട്ടെ​ത്തി ആ​വ​ശ്യ​മാ​യ ഉ​റ​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സ​മ​രം അ​വ​സാ​നി​ച്ച​ത്.

മൂ​ന്ന് ദി​വ​സം മു​മ്പ് സ​മാ​ന ആ​വ​ശ്യ​ങ്ങ​ളു​മാ​യി ഇ​തേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ മ​ന്ത്രി അ​സിം അ​രു​ൺ നേ​രി​ട്ടെ​ത്തി, പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും സ​മ​ര​വു​മാ​യി ഇ​റ​ങ്ങി​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​മീ​ർ​പൂ​രി​ൽ സ്കൂ​ളി​ലേ​ക്ക് റോ​ഡു​പോ​ലും ഇ​ല്ലാ​ത്ത​ത് ഉ​യ​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ ക​ല​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. ദേ​ശീ​യ​പ​താ​ക​യേ​ന്തി അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് കു​ട്ടി​ക​ൾ ക​ല​ക്ട​റേ​റ്റ് ഉ​പ​രോ​ധി​ച്ച​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ധി​കൃ​ത​ർ, റോ​ഡി​ൽ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി. രാ​ജ​സ്ഥാ​നി​ലെ അ​ൽ​വ​റി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്നു.

മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ശ ജി​ല്ല​യി​ൽ സ്വ​കാ​ര്യ സ്കൂ​ൾ ബ​സ് ഓ​പ​റേ​റ്റ​ർ​മാ​ർ യാ​ത്രാ​ക്കൂ​ലി 10 രൂ​പ​യി​ൽ നി​ന്ന് 25 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി. കു​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഈ ​വ​ർ​ധ​ന ഉ​ട​ൻ ത​ന്നെ പി​ൻ​വ​ലി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ യു​വാ​ക്ക​ൾ സ്കൂ​ളു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ന്ന​തോ​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യേ​റു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ഭി​ജീ​ത് ദി​പ്കെ​യും രാ​ജ​സ്ഥാ​നി​ൽ അ​ഷു​തോ​ഷും നേ​രി​ട്ട് സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തോ​ടെ സ​ർ​ക്കാ​റു​ക​ൾ പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.