പാർലമെന്റിന് മുന്നിൽ നടന്ന പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി സമരത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ട നടപടിയില്‍ ഇടപെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സുപ്രീംകോടതി മെട്രോ സ്‌റ്റേഷന്‍ ഉള്‍പ്പെടെ, ഡല്‍ഹിയിലെ 16 മെട്രോ സ്‌റ്റേഷനുകളാണ് ഇന്ന് രാവിലെ 7.30 മുതൽ അടച്ചിട്ടത്. ഇക്കാര്യം സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് ചൂഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കുകയായിരുന്നു.
മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിരിക്കുന്നത് അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൃത്യസമയത്ത് എത്തുന്നതിന് തടസ്സമാകുന്നുവെന്നാണ് വികാസ് സിങ് അറിയിച്ചത്. തുടര്‍ന്ന് ഉച്ചക്കുശേഷം മെട്രോ സ്‌റ്റേഷനുകൾ തുറന്നില്ലെങ്കില്‍ കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരത്തിന് യുവാക്കള്‍ എത്തുന്നത് തടയുക ലക്ഷ്യമിട്ടാണ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടത്. സമരം ശക്തമായതോടെ അധികൃതര്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമന്‍റിന് അകത്തും പുറത്തും പ്രതിഷേധിച്ചു. വിഷയം ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചെങ്കിലും മന്ത്രിയുടെ രാജിയിലുറച്ച് നിൽക്കുകയാണ് പ്രതിപക്ഷം.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ നിർത്തിവെച്ചു. വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകിയെന്നും ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പാർലമെന്‍റ് കാര്യമന്ത്രി കിരൺ റിജിജു പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രി മാപ്പ് പറയണമെന്നും വിദ്യാർഥികളെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധം സി.ജെ.പി ശക്തമാക്കി. ജന്തർ മന്തറിൽ നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ജന്തർ മന്തർ പരിസരത്ത് ഇന്റർനെറ്റ് സേവനം വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.