പഞ്ചാബിലെ ഹോഷിയാർപൂരിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ബി.എസ്.എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷെഖമാട്ട ഗ്രാമവാസിയായ അമർജിത് സിങ് ആണ് പിടിയിലായത്. 12 വർഷം മുമ്പാണ് അമർജിതും ഭാര്യ രമയും വിവാഹിതരായത്.
രാത്രിയിൽ രമ വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴെ വീണുവെന്നും അവളെ ഹാജിപൂർ സിവിൽ ആശുപത്രിയിൽ പ്രവേപ്പിച്ചിരിക്കുകയാണെന്നും കാണിച്ച് യുവതിയുടെ പിതാവ് റാം ചന്ദിന് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. എന്നാൽ കുടുംബാംഗങ്ങളോടൊപ്പം ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചേർന്ന പിതാവ് കണ്ടത് ജീവനറ്റ രമയുടെ ശരീരമാണ്. മാത്രമല്ല അവളുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെ പാടുകളും വ്യക്തമായി ഉണ്ടായിരുന്നു.
തുടർന്ന് യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അമർജിത് സിങ് ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. ഒടുവിൽ ഹാജിപൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ഹർപ്രേം സിങിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയായ അമർജിത് സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.