ജമ്മുകശ്​മീരിൽ തീവ്രവാദികൾ പ്രദേശവാസിയെ വെടിവെച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അവന്തിപുരയിൽ തീവ്രവാദികൾ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. ചന്ദര മേഖലയിൽ തിങ്കളാ ഴ്​ച വൈകിട്ടാണ്​ വെടിവെപ്പ്​ നടന്നത്​. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാൾക്കാണ്​ വെടിയേറ്റത്​.

തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിൻെറ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് ഭീകരര്‍ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക്​ മാറ്റി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തീ​വ്രവാദികൾക്കായി സുരക്ഷാസേന തെരച്ചില്‍ നടത്തുന്നുണ്ട്.

Tags:    
News Summary - Civilian shot by Terrorist in Jammu- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.