രാജ്യസഭയിൽ ഇന്ന് ചോദ്യോത്തരവേള ഇല്ല

ന്യൂഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലിൽ ചർച്ച നടക്കാനിരിക്കെ രാജ്യസഭയിൽ ഇന്ന് ചോദ്യോത്തരവേള ഒഴിവാക്കും. പൗ​ര​ത്വ ബിൽ 12 മണിക്കാണ് സഭ ചർച്ച ചെയ്യുക. ബി​ല്ലി​നെ​തി​രെ രാ​ജ്യ​മൊ​ട്ടു​ക്കും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ക​ു​ക​യും ലോ​ക്​​സ​ഭ​യി​ൽ അ​നു​കൂ​ലി​ച്ച്​ വോ​ട്ടു ചെ​യ്​​ത ക​ക്ഷി​ക​ളി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്​​ത​തി​നി​ട​യി​ലാ​ണ് ബിൽ ചർച്ചയാവുക.

തി​ങ്ക​ളാ​ഴ്​​ച വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ 80നെ​തി​രെ 311 വോ​ട്ടി​നാ​ണ്​ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. എ​ന്നാ​ൽ, എ​തി​ർ​ത്തു വോ​ട്ടു ​ചെ​യ്​​ത​തി​ലേ​റെ അം​ഗ​ങ്ങ​ൾ ലോ​ക്​​സ​ഭ​യി​ൽ ഹാ​ജ​രാ​യി​രു​ന്നി​ല്ല. എ​ൻ.​ഡി​എ​ക്ക്​ പു​റ​ത്താ​യ ശി​വ​സേ​ന ലോ​ക്​​സ​ഭ​യി​ൽ അ​നു​കൂ​ലി​ച്ച്​ വോ​ട്ടു ചെ​യ്​​തെ​ങ്കി​ലും രാ​ജ്യ​സ​ഭ​യി​ൽ എ​തി​ർ​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Citizenship amendment bill: Rajya Sabha Suspend Question Hour -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.