ന്യൂഡൽഹി: സാമ്പത്തിക സംവരണ ബില്ലിെൻറ പ്രയോജനം മുന്നാക്ക വിഭാഗങ്ങൾക്കു മാത്രമ ല്ല, സംവരണാനുകൂല്യത്തിെൻറ പരിധിക്കു പുറത്തു നിൽക്കുന്ന എല്ലാവർക്കും ലഭ്യമാകും. അ തനുസരിച്ച് ദലിത് ക്രൈസ്തവർ, ഒാർേത്താഡക്സ്, മലങ്കര തുടങ്ങിയ വിഭാഗങ്ങളും സീറോ മലബാർ സഭയുടെയും മറ്റും കീഴിൽ വരുന്നവരും 10 ശതമാനം സാമ്പത്തിക സംവരണത്തിന് അർഹത നേടും.
മുന്നാക്ക സംവരണമെന്നാണ് പറയുന്നതെങ്കിലും 124ാം ഭരണഘടന ബിൽ, ഇപ്പോൾ സംവരണമൊന്നും ലഭിക്കാത്ത എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്നതാണ്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നിവർക്കാണ് ഇപ്പോൾ ഉദ്യോഗ, വിദ്യാഭ്യാസ സംവരണം.
ഇത് ആകെ 49.5 ശതമാനമാണ്. ബാക്കി 50.05 ശതമാനത്തിൽ വരുന്നവർ പൊതു സാമ്പത്തിക സംവരണത്തിെൻറ പരിധിയിൽ വരും. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് ഇപ്പോൾ സംവരണമില്ല. ഇൗ അപാകത സംബന്ധിച്ച കേസ് സുപ്രീംകോടതിക്കു മുമ്പാകെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.