ക്രിസ്ത്യന്‍ വിവാഹമോചനം എളുപ്പമാക്കാന്‍ നിയമഭേദഗതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: മുസ്ലിം സമുദായത്തിലെ മുത്തലാഖിനെതിരായ നടപടികള്‍ക്കിടെ ക്രിസ്ത്യന്‍ സമുദായത്തില്‍  വിവാഹമോചനം  എളുപ്പമാക്കാനുള്ള നിയമനിര്‍മാണവുമായി കേന്ദ്ര സര്‍ക്കാര്‍. ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹമോചനത്തിന് കാത്തിരിക്കാനുള്ള സമയപരിധി രണ്ടു വര്‍ഷത്തില്‍നിന്ന്  ഒരു വര്‍ഷമാക്കി ചുരുക്കുന്ന നിയമ ഭേദഗതിയാണ്  മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനത്തില്‍ ഇത് അവതരിപ്പിച്ചേക്കും. വിവാഹമോചന (ഭേദഗതി) ബില്‍ 2016 എന്നാണ് ബില്ലിന്‍െറ പേര്.
 150 വര്‍ഷം പഴക്കമുള്ളതാണ് ക്രിസ്ത്യന്‍ വിവാഹമോചന നിയമം. ഇതനുസരിച്ച് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ക്രിസ്ത്യന്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയേണ്ട കാലാവധി രണ്ടു വര്‍ഷമാണ്. പുതിയ നിയമഭേദഗതിയിലൂടെ ഇത് ഒരു വര്‍ഷമായി കുറയും. ഈ കാലയളവിനുശേഷമേ  ദമ്പതികള്‍ക്ക് വിവാഹമോചന അപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ കഴിയൂ. നിലവില്‍ ഹിന്ദു വിവാഹ നിയമം, പാഴ്സി വിവാഹ- വിവാഹ മോചന നിയമം, പ്രത്യേക വിവാഹ നിയമം എന്നിവയനുസരിച്ച് ഇത്തരത്തില്‍ വേര്‍പിരിഞ്ഞ് കഴിയേണ്ട കാലാവധി ഒരു വര്‍ഷമാണ്. കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതിയും ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ ഇതിനായി ഭേദഗതി കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ സമുദായത്തിനകത്തു നിന്നും ഈ ആവശ്യമുയര്‍ന്നിരുന്നു.

 

Tags:    
News Summary - Christian divorce: Bill to tweak law to be tabled soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.