നവജ്യോത്​ സിങ്​ സിദ്ദു

പഞ്ചാബ്​ സർക്കാറിനെതിരെ വീണ്ടും വെടിപൊട്ടിച്ച്​ സിദ്ദു

ചണ്ഡിഗഢ്​: പഞ്ചാബിൽ പാർട്ടി സർക്കാറിനെതിരെ സംസ്ഥാന കോൺഗ്രസ്​ അധ്യക്ഷൻ നവ്​ജോത്​ സിങ്​ സിദ്ദു വീണ്ടും രംഗത്ത്​. 2015ലെ കോട്​കപുര വെടിവെപ്പ്​ കേസി‍െൻറ ഗതി ചൂണ്ടിക്കാട്ടി സർക്കാറിനെതിരെ തിങ്കളാഴ്ച വാർത്തസമ്മേളനം നടത്തിയാണ്​ സിദ്ദു ആഞ്ഞടിച്ചത്​. വെടിവെപ്പു കേസിൽ കുറ്റപത്രം എവിടെയെന്ന്​ ചോദിച്ച സിദ്ദു, കോടതി നിർദേശിച്ച ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടി. അതേസമയം, വാർത്തസമ്മേളനത്തിനുപിന്നാലെ മന്ത്രിസഭയിലെ ത​െൻറ വിശ്വസ്​തൻ പർഗത്​ സിങ്ങി‍െൻറ സാന്നിധ്യത്തിൽ സിദ്ദു മുഖ്യമന്ത്രി ചരൺജിത്​ സിങ്​ ചന്നിയുമായി കൂടിക്കാഴ്ച നടത്തി. ഇതി‍െൻറ വിശദാംശങ്ങൾ അറിവായിട്ടില്ല.

മുൻ ഡി.ജി.പി സുമേധ്​​ സിങ്​ സൈനിക്ക്​ ജാമ്യം നൽകിയതിനെയും സിദ്ദു ചോദ്യം ചെയ്​തു. സിഖ്​ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ്​ സാഹിബിനെ അവഹേളി​െച്ചന്ന സംഭവത്തിൽ പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ പൊലീസ്​ വെടിവെപ്പിൽ സൈനിയും പ്രതിയാണ്​. ഇതിനുപുറമെ, സംസ്ഥാന അഡ്വക്കറ്റ്​ ജനറലായ എ.പി.എസ്.​ ഡിയോളി‍െൻറയും ഡി.ജി.പി സഹോത്തയുടെ നിയമനത്തിനെതിരെയും സിദ്ദു പ്രതിഷേധമുയർത്തിവരുകയാണ്​

Tags:    
News Summary - Choice between compromised officer or state Congress chief’: Sidhu hits out at state govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.