ബിഹാർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തുമെന്ന് ചിരാഗ് പസ്വാൻ

പാട്ന: ബിഹാറിലെ നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് (എൽ.ജെ.പി) ചിരാഗ് പസ്വാൻ. ആർ.ജെ.ഡിയുമായി ശക്തമായ പോരാട്ടം നടക്കുന്ന മൊകാമയിലും ഗോപാൽഗഞ്ചിലും ബി.ജെ.പി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പട്നയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള എൽ.ജെ.പിയെ എൻ.ഡി.എ സഖ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കം ബി.ജെ.പി നടത്തുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. നവംബർ മൂന്നിനാണ് ബിഹാറിലെ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.  ബി.ജെ.പിയെ ഭരണത്തിൽ നിന്ന് പുറത്താക്കി ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവയുടെ മഹാസഖ്യം ബിഹാറിൽ അധികാരത്തിലേറിയതിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. 

Tags:    
News Summary - Chirag Paswan Says Will Campaign For BJP In Bihar Bypolls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.