രാംവിലാസ് പാസ്വാന് അനുവദിച്ച ബംഗ്ലാവിൽ നിന്ന് ചിരാഗ് പാസ്വാനെ സർക്കാർ കുടിയിറക്കി

ന്യൂഡൽഹി: ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനെ 12-ജൻപഥ് ബംഗ്ലാവിൽ നിന്ന് കുടിയിറക്കി. പിതാവും മുൻകേന്ദ്രമന്ത്രിയുമായ അന്തരിച്ച രാംവിലാസ് പാസ്വാന് അനുവദിച്ച ബംഗ്ലാവിൽ നിന്നാണ് ഒഴിപ്പിച്ചത്. പിതാവിന്റെ നിര്യാണത്തെ തുടർന്ന് വസതി ഒഴിയാൻ ഒരു വർഷം മുമ്പ് നോട്ടീസ് നൽകിയിരുന്നെങ്കിലും അതിനു തയാറാകാത്ത സാഹചര്യത്തിലാണ് നഗരവികസന മന്ത്രാലയത്തിന്റെ നടപടി. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ഈ വസതി സർക്കാർ അനുവദിച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയോടു ചേർന്ന ഈ ബംഗ്ലാവ് പാർട്ടി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചു വന്നത്. പാസ്വാന്റെ സ്മാരകമാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. വസതിക്കു മുന്നിൽ പാസ്വാന്റെ പ്രതിമയും വെച്ചിരുന്നു. ഈ മേഖലയിലെ കെട്ടിടങ്ങൾ മ്യൂസിയങ്ങളാക്കി മാറ്റുന്നതിന് വിലക്കുണ്ട്. ചിരാഗ് പാസ്വാന് എം.പിയെന്ന നിലയിൽ മറ്റൊരു വസതിയുണ്ട്.

പാസ്വാന്റെ മരണ ശേഷം കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നയിക്കുന്ന ജനതാദൾ-യുവിനെതിരെ ചിരാഗ് സ്ഥാനാർഥികളെ നിർത്തിയിരുന്നു. എൻ.ഡി.എ സഖ്യ കക്ഷിയായിരിക്കെയായിരുന്നു ചിരാഗിന്റെ ഈ നീക്കം.   

Tags:    
News Summary - Chirag Paswan Evicted From Bungalow Allotted To Father Ram Vilas Paswan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.