(twitter)

അരുണാചൽ പ്രദേശിൽ നിന്ന്​ കാണാതായ അഞ്ച്​ യുവാക്കളെ ചൈന ഇന്ത്യക്ക്​ കൈമാറി

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽനിന്ന്​ കാണാതായ അഞ്ച്​ ഇന്ത്യൻ പൗരൻമാരെ ചൈന ഇന്ത്യക്ക്​ കൈമാറി. സെപ്​റ്റംബർ ഒന്നുമുതലാണ്​ യുവാക്ക​െള കാണാതായത്​. യുവാക്ക​െള ചൈനീസ്​ പീപ്പിൾസ്​ ലിബറേഷൻ ആർമി (പി.എൽ.എ) ഇന്ത്യക്ക്​ കൈമാറിയതായി ഡിഫൻസ്​ ദേസ്​പുർ പി.ആർ.ഒ സ്​ഥിരീകരിച്ചു. കിബിത്തു അതിർത്തിക്ക്​ സമീപം വാച്ചയിൽ വെച്ചായിരുന്നു കൈമാറ്റം.

അരുണാചൽ പ്രദേശിൽനിന്ന്​ യുവാക്കൾ അതിർത്തി കടന്ന്​ എത്തിയതായി പി.എൽ.എ അറിയിച്ചതായും ഏതു സമയവും കൈമാറി​യേക്കാമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വെള്ളിയാഴ്ച ട്വീറ്റ്​ ചെയ്​തിരുന്നു.


യുവാക്കളെ സെപ്​റ്റംബർ ഒന്നുമുതൽ കാണാനില്ലെന്ന്​ ബന്ധുക്കൾ പരാതിപ്പെടുകയായിരുന്നു. ഇവർ വേട്ടക്കാരാണെന്നായിരുന്നു ആർമി സ്​ഥിരീകരിച്ചത്​. എന്നാൽ ഇവർ ചുമട്ടുതൊഴിലാളികളാണെന്ന്​ ബന്ധുക്കൾ പറഞ്ഞത്​. ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കു​േമ്പാൾ​ ഇത്തരമൊരു സംഭവം നടന്നത്​​ ആശങ്ക ഉയർത്തിയിരുന്നു. 

Tags:    
News Summary - China Hands Over Five Indians Who Went Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.