കൊറോണ: ചൈനയിൽ മരണം 132 ആയി

ബെയ്​ജിങ്​: ചൈനയിൽ കൊറോണ വൈറസ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 132 ആയി. 6000ത്തോളം പേർക്ക്​ ഇതുവരെ രോഗം ബാധിച്ചു വെന്നാണ്​ കണക്കാക്കുന്നത്​. 2002-03 വർഷത്തിൽ ലോകത്തെ പിടിച്ചു കുലുക്കിയ സാർസിനേക്കാൾ കൊറോണ തീവ്രമാകുമെന്നാണ് ​ വിലയിരുത്തൽ.

കൊറോണ വൈറസ്​ ചൈനയിൽ അനുദിനം വർധിക്കുന്നതിനിടെ യു.എസും ജപ്പാനും അവരുടെ പൗരൻമാരെ ഒഴിപ്പിക് കാനുള്ള നടപടികൾക്ക്​ തുടക്കം കുറിച്ചു. വൈറസ്​ബാധ തീവ്രമായ വുഹാനിൽ നിന്ന്​ ആളുകളെ ഒഴിപ്പിക്കാനാണ്​ നീക്കം. മലേഷ്യയിൽ മൂന്ന്​ പേർക്ക്​ കൊറോണ സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ചൈനയിൽ നിന്ന്​ എത്തുന്നവർ രണ്ടാഴ്​ചയെങ്കിലും വീടിന്​ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്​.

അതേസമയം, വുഹാൻ പ്രവിശ്യക്ക്​ പുറത്ത്​ കൊറോണ വൈറസ്​ ബാധിച്ച്​ ഒരു മരണം മാത്രമാണ്​ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ ചെയ്​തത്​. കെ​ാറോണ ബാധിച്ചുള്ള ഭൂരിപക്ഷം മരണങ്ങളും റിപ്പോർട്ട്​ ചെയ്യുന്നത്​ വുഹാ​​​െൻറ തലസ്ഥാനമായ ഹുബിയിലാണ്​.

Full View
Tags:    
News Summary - China battles coronavirus outbreak-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.