കുട്ടികൾ തമ്മിലുള്ള വഴക്ക് ഏറ്റെടുത്ത്​ മാതാപിതാക്കൾ: കൈകടിച്ചുമുറിക്കുകയും കണ്ണിൽ കുത്തുകയും ചെയ്​തു

അമ്രോഹ: കുട്ടികൾ തമ്മിലുള്ള വഴക്കിൽ ഇട​െപട്ട മാതാപിതാക്കൾക്ക്​ പരിക്ക്​. വഴക്കിട്ട ഒരു കുട്ടിയുടെ പിതാവ് മ റ്റെ കുട്ടിയുടെ മാതാപിതാക്ക​െള ആക്രമിക്കുകയായിരുന്നു. മാതാവിൻെറ കൈ കടിച്ചുമുറിക്കുകയും പിതാവിൻെറ കണ്ണിൽ മൂർച്ചയുള്ള ആയുധംകൊണ്ട്​ മുറിവേൽപ്പിക്കുകയും ചെയ്​തു.

ഉത്തർ പ്രദേശിലെ അമ്രോഹ ജില്ലയിൽ ബുധനാഴ്​ചയാണ്​ സംഭവം. രണ്ടു കുട്ടികൾ തമ്മിലുള്ള വഴക്കിൽ മാതാപിതാക്കൾ ഇടപ്പെടുകയായിരുന്നു. തുടർന്ന്​ പരസ്​പരം അസഭ്യം പറയുകയും ചെയ്​തു. തുടർന്നായിരുന്നു ആമ്രകണം.

കേസ്​ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം തുടങ്ങി. ഇതേ തുടർന്ന്​ പ്രതിയായ പിതാവ്​ ഒളിവിൽപോയി. പരിക്കേറ്റ ഭർത്താവും ഭാര്യയും ആശുപത്രിയിൽ ചികിത്സ തേടി​.

Tags:    
News Summary - Children's Fight UP Man Bites Off Woman's Finger, Pokes Husband's Eye Over -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.