മുംബൈ: താണെയിൽ രണ്ട് സംഭവങ്ങളിലായി ആശുപത്രികളിൽ ബാലികമാരെ പീഡിപ്പിച്ചെന്ന കേസ ിൽ ഡോക്ടറും തൂപ്പുകാരും മരുന്നുകട ഉടമയും അറസ്റ്റിൽ. താണെ കൽവയിലെ സർക്കാർ ആശു പത്രിയിൽ ചികിത്സയിലായിരുന്ന 16കാരിയെ അർധരാത്രി കിടക്കയിൽ കെട്ടിയിട്ട് തൂപ്പുകാരനായ ദിനേശ് പീഡിപ്പിക്കാൻ ശ്രമിച്ചതാണ് ആദ്യ സംഭവം.
പീഡനശ്രമം കണ്ട മറ്റൊരു രോഗി ബഹളമുണ്ടാക്കിയതിനെ തുടർന്ന് മറ്റ് ആശുപത്രി ജീവനക്കാരും രോഗികളും ചേർന്ന് തൂപ്പുകാരനെ പിടികൂടി. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ദിനേശിനെ അറസ്റ്റ് ചെയ്തു.
കിഴക്കൻ കല്യാണിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ സംഭവം. കംേപാണ്ടറായിരുന്ന 17കാരിയെ ഡോക്ടർ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. ഇതറിഞ്ഞ സമീപത്തെ മരുന്നുകട ഉടമ രഹസ്യമായി പീഡനം മൊബൈലിൽ പകർത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. തനിക്കും വഴങ്ങിയില്ലെങ്കിൽ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
ഇേതത്തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടർന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.