ഫ്ലാറ്റിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരി കാർ കയറി മരിച്ചു

ബംഗളൂരു: ഫ്ലാറ്റിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരി കാർ കയറി മരിച്ചു. ബംഗളൂരുവിലെ ബലന്തൂരിലാണ് സംഭവം നടന്നത്. കാർ കുട്ടിയെ ഇടിക്കുന്നതിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്ന കാർ റോഡിൽ ഇരിക്കുന്ന കുട്ടിയെ ഇടിക്കുകയും താഴെ വീണ കുട്ടിയുടെ മുകളിലൂടെ ഡയർ കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു.

റോഡ് വഴി നടന്നു പോയ ആളാണ് അപകടത്തിൽപ്പെട്ട കുട്ടിയെ ആദ്യം കാണുന്നത്. അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാറിന്‍റെ ഉടമയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍റെ മകളായ അർബിന ജാതറാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തലക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു.

Tags:    
News Summary - Child playing outdoors run over by car in Bengaluru, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.