Posted On
date_range Updated On
date_range വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ
ഭോപാൽ: വിശപ്പു സഹിക്കാതെ കീടനാശിനി കഴിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. മധ്യപ്രദേശിലെ രത്ലാ ജില്ല യിലാണ് സംഭവം. ആദിവാസി വിഭാഗത്തിൽ പെട്ട കുഞ്ഞാണ് വിശപ്പ് മാറ്റാൻ കീടനാശിനി കഴിച്ചത്.
ഡിസംബർ 31നാണ് സംഭവം നടന്നത്. കുടുംബം പട്ടിണിയിലാണെന്ന് പലതവണ പറഞ്ഞിട്ടും റേഷൻ കടയിൽ നിന്ന് ഗോതമ്പ് അനുവദിച്ചില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിശപ്പ് സഹിക്ക വയ്യാതായതോടെയാണ് കുഞ്ഞ് കീടനാശിനി എടുത്ത് കഴിച്ചത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴയുന്ന കുഞ്ഞിെൻറ വയസ് വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ അന്വേഷം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.