ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിെൻറ വിചാരണക്കിടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ബ്രിജ്ഗോപാൽ ലോയക്ക് മുംബൈ ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന മൊഹിത് ഷാ ഒരു അനുകൂലവിധിക്കുവേണ്ടി 100 കോടി രൂപ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തൽ. മരണപ്പെട്ട ലോയയുടെ സഹോദരിയും ഡോക്ടറുമായ അനിരുദ്ധ ബിയാനിയാണ് ഇൗ വെളിപ്പെടുത്തൽ നടത്തിയതെന്ന് ‘കാരവൻ’ മാസിക വിശദീകരിക്കുന്നു. മരണത്തിന് കുറച്ചുനാൾ മുമ്പ് ലോയ തന്നെയാണ് സഹോദരിയോട് ഇക്കാര്യം പറഞ്ഞത്. മൂന്നു വർഷം മുമ്പുണ്ടായ ബ്രിജ്ഗോപാലിെൻറ മരണത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ നടത്തിയ വെളിപ്പെടുത്തലുകൾ ‘കാരവൻ’ നേരേത്ത പുറത്തുവിട്ടിരുന്നു.
സൊഹ്റാബുദ്ദീൻ-പൊലീസ് ഏറ്റുമുട്ടൽ കൊലക്കേസിൽ ബി.ജെ.പി അധ്യക്ഷനും ഗുജറാത്ത് മുൻ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷാ പ്രതിയായിരുന്നു. ഇൗ കേസിൽ 2010 ജൂലൈയിൽ അമിത് ഷായെ സി.ബി.െഎ അറസ്റ്റുചെയ്തിരുന്നു. കേസിൽ ദുഃസ്വാധീനം ഉണ്ടാകാതിരിക്കാൻ 2014 ഡിസംബറിൽ വിചാരണ സുപ്രീംകോടതി മുംബൈയിലേക്ക് മാറ്റിയിരുന്നു. ജഡ്ജിയെ മാറ്റരുതെന്നും ഒരു ജഡ്ജി തന്നെ കേസിൽ വാദം കേൾക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് പിന്നീട് അട്ടിമറിക്കപ്പെട്ടു. അമിത് ഷാ ഹാജരാകാത്തതിനെ ചോദ്യം ചെയ്ത ആദ്യ ജഡ്ജിയെ സ്ഥലംമാറ്റിയതിനെതുടർന്നാണ് ലോയ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജിയായി വന്നത്. അമിത് ഷാ വിചാരണക്ക് തുടർച്ചയായി ഹാജരാകാതിരിക്കുന്നത് ലോയയും ചോദ്യംചെയ്തിരുന്നു. 10,000ലധികം പേജുവരുന്ന കുറ്റപത്രം സൂക്ഷ്മമായി പരിശോധിച്ചുവരുേമ്പാഴാണ് ലോയ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നത്. ലോയയുടെ മേൽ സമ്മർദങ്ങൾ ഉണ്ടായിരുന്നുവെന്ന് സൊഹ്റാബുദ്ദീെൻറ സഹോദരനും ഹരജിക്കാരനുമായ റബാബുദ്ദീെൻറ അഭിഭാഷകൻ മിഹിർ ദേശായിയും പറയുന്നുണ്ട്.
ലോയയുടെ മരണശേഷം വിചാരണകോടതി ജഡ്ജിയായി നിയമിതനായ എം.ബി. ഗോസാവി 2014 ഡിസംബർ 15ന് വിചാരണനടപടികൾ തുടങ്ങി. പ്രതിഭാഗം അഭിഭാഷകരുടെ വാദം മൂന്നുദിവസം മാത്രമെടുത്ത് കേട്ടു. അന്വേഷണഏജൻസിയായ സി.ബി.െഎ 15 മിനിറ്റാണ് ആകെ വാദിച്ചത്. ഡിസംബർ 17ന് കേസ് വിധി പറയാൻ മാറ്റി. തുടർന്ന് അമിത് ഷായെ കുറ്റമുക്തനായി പ്രഖ്യാപിക്കുകയും ചെയ്തു. സി.ബി.െഎക്ക് കേസിൽ രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടെന്നായിരുന്നു ഗോസാവിയുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.