ന്യൂഡൽഹി: സി.ബി.െഎ കേസുമായി ബന്ധപ്പെട്ട് അലോക് വർമക്കെതിരെ തുടർനടപടികൾ സ്വീകരിക്കാനുള്ള ഹൈപവർ കമ്മിറ്റ ിയിൽ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മാറി നൽക്കും. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെട്ട നിയമന സമിതിയിൽ നിന്നാണ് ചീഫ് ജസ്റ്റിസ് മാറി നിൽക്കുന്നത്.
അലോക് വർമക്ക് അനുഗുണമായവിധി പറഞ്ഞതിനാലാണ് അദ്ദേഹത്തിനെരായ നടപടികൾ തീരുമാനിക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസ് മാറി നിൽക്കുന്നത്. ജസ്റ്റിസ് എ.കെ സിക്രിെയയാണ് ചീഫ് ജസ്റ്റിസ് പകരം നിർദേശിച്ചതെന്നാണ് സൂചന.
ഡയറക്ടറായി ചുമതല ഏറ്റെടുത്താലും നയപരമായ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതു സംബന്ധിച്ച് ഇൗ സമിതിയുടെ തീരുമാന പ്രകാരമായിരിക്കും അലോക് വർമ മുന്നോട്ടു പോകുക. ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി അലോക് വർമക്ക് നിർബന്ധിത അവധി നൽകിയ നടപടി സുപ്രീംകോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇൗ വിധി പ്രസ്താവിച്ച ബെഞ്ചിൽ രജ്ഞൻ ഗൊഗോയ് ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.