ന്യൂഡൽഹി: മുൻകേന്ദ്രമന്ത്രി പി. ചിദംബരം തിഹാർ ജയിലിലാകുേമ്പാൾ വിജയിക്കുന്നത് പ്രതികാര രാഷ്ട്രീയം. ചിദംബരം തിഹാർ ജയിലിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള അന്വേ ഷണ ഏജൻസിയുടെ കരുനീക്കം ലക്ഷ്യം കണ്ടു. ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ മുമ്പ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അറസ്റ്റിലായ പഴയ സംഭവവുമായി ഇതിെൻറ രാഷ്ട്രീയം ബന്ധപ്പെട്ടുകിടക്കുന്നു.
15 ദിവസം സി.ബി.െഎ കസ്റ്റഡിയിലായിരുന്ന ചിദംബരം, തിഹാറിൽ പോകുന്നത് ഒഴിവാക്കാൻ അവസാന നിമിഷം വരെ ശ്രമിച്ചതാണ്. എൻഫോഴ്സ്മെൻറിനുമുമ്പാകെ കീഴടങ്ങാം, അതല്ലെങ്കിൽ അവർക്കു തന്നെ കസ്റ്റഡിയിൽ എടുക്കാമെന്നു വിചാരണ കോടതിയിൽ ബോധിപ്പിച്ചതാണ്. എന്നാൽ, അതിന് എൻേഫാഴ്സ്മെൻറ് മടിച്ചു. ചിദംബരം പുറത്തിറങ്ങിയാൽ തെളിവുനശിപ്പിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യാനിടയുണ്ടെന്ന് സി.ബി.െഎ കോടതിയിൽ വാദിക്കുകയും ചെയ്തു. അതിനൊടുവിൽ തിഹാർ ജയിലിലെ ഏഴാം നമ്പർ മുറി ചിദംബരത്തിനായി തുറന്നു. 15 ദിവസം സി.ബി.െഎ കസ്റ്റഡിയിൽ വെച്ച ഒരാളെ വീണ്ടുമൊരു രണ്ടാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതും, മറ്റൊരു അന്വേഷണ ഏജൻസിക്ക് തൽക്കാലം ചോദ്യംചെയ്യൽ വേണ്ടതില്ലെന്നുവന്നതും രാഷ്ട്രീയമായ താൽപര്യങ്ങളുടെ ബാക്കിയാണെന്ന ചർച്ച സജീവം.
എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്യുന്നതിൽനിന്ന് ഒഴിവായിക്കിട്ടാൻ ചിദംബരം നൽകിയ ഹരജി വ്യാഴാഴ്ച രാവിലെ തന്നെ തള്ളിയിരുന്നു. ഇതോടെ, അറസ്റ്റിന് തടസ്സമുണ്ടായിരുന്നില്ല. എന്നിട്ടും എൻഫോഴ്സ്മെൻറ് പിന്മാറിനിന്നുവെന്നതാണ് ശ്രദ്ധേയം. ചിദംബരം തിഹാർ ജയിലിൽ പോകുന്ന സാഹചര്യം ഒഴിവാക്കാൻ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിങ്വി എന്നിവർ നടത്തിയ വാദമുഖങ്ങൾ ഇതിനിടയിൽ ഫലിച്ചില്ല. ചിദംബരത്തിെൻറ ഹരജി തള്ളിക്കൊണ്ട് ശക്തമായ നിരീക്ഷണങ്ങൾ സുപ്രീംകോടതി നടത്തുകയും ചെയ്തു. കള്ളപ്പണ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടത്തിവരുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. സാമ്പത്തിക കുറ്റങ്ങൾ വേറിട്ട വിഭാഗത്തിൽ പെടുന്നതാണ്. സമൂഹത്തിെൻറ സാമ്പത്തികമായ ഉൗടുപാവുകളെ ബാധിക്കുന്നതാണത്. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനുള്ള അസാധാരണ അധികാരം ഇത്തരം കേസുകളിൽ വിരളമായി മാത്രമാണ് ഉപയോഗിക്കുന്നത് -കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.