രോഗിയുടെ മരണം; ഏഴ് വർഷത്തിന് ശേഷം ഡോക്ടർമാർ അറസ്റ്റിൽ

റായ്പൂർ: ഛത്തീസ്ഗഡിലെ ബിലാസ്പൂർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഗുർവീൻ ഛബ്ര എന്ന 29 കാരൻ മരിച്ച് ഏഴ് വർഷത്തിന് ശേഷം ചികിത്സയിലെ അശ്രദ്ധ ആരോപിച്ച് നാല് മുതിർന്ന ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര സിങ്, രാജീവ് ലോചൻ ഭഞ്ജ, മനോജ് റായ്, സുനിൽ കേഡിയ എന്നിവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.

2016 ഡിസംബർ 26-ന് അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഗുർവീൻ ഛബ്ര മരിക്കുന്നത്. വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

എന്നാൽ ആശുപത്രി മാനേജ്മെന്റിന്റെയും ഡോക്ടർമാരുടെയും അനാസ്ഥയും തെറ്റായ ചികിത്സയുമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും അവരുടെ ലൈസൻസ് റദ്ദാക്കണമെന്നും ഛബ്രയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റ്‌മോർട്ടം നടത്തിയ ഛത്തീസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡിവിഷണൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ചികിത്സയിൽ അശ്രദ്ധ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയതായി പൊലീസ് അറിയിച്ചു. തുടർന്ന് അശ്രദ്ധമൂലമുള്ള മരണം, തെളിവുകൾ നശിപ്പിക്കൽ എന്നിവ പ്രകാരം ഡോക്ടർമാർക്കെതിരെ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Chhattisgarh: Seven years after patient's death, four doctors arrested for negligence in Bilaspur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.