ഗ്യാസിന് 500 രൂപ സബ്സിഡി വാഗ്ദാനവുമായി പ്രിയങ്ക

റായ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചാൽ ഗ്യാസ് സിലിണ്ടറിന് 500 രൂപ സബ്സിഡി, 200 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളുമായി പാർട്ടി നേതാവ് പ്രിയങ്ക ഗാന്ധി.

സ്വയംസഹായ സംഘങ്ങളുടെ വായ്പ എഴുതിത്തള്ളൽ, റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ തുടങ്ങിയവയും നൽകുമെന്ന് ഖൈറഗഢ് മണ്ഡലത്തിലെ ജൽബന്ധയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അവർ പറഞ്ഞു. സംസ്ഥാനത്തെ 6000 ഹൈസ്കൂളുകളും ഹയർ സെക്കൻഡറികളും സ്വാമി ആത്മാനന്ദ് ഇംഗ്ലീഷ്, ഹിന്ദി മീഡിയം സ്കൂളുകളാക്കി ഉയർത്തുമെന്നും വാഗ്ദാനമുണ്ട്.

മതത്തിന്റെ പേരിൽ തെറ്റിദ്ധാരണകൾ പരത്തുകയും ജീവിതത്തിൽ പ്രശ്നങ്ങൾ മാത്രം സമ്മാനിക്കുകയും ചെയ്തവർക്കോ അതല്ല, വികസനവും ജനക്ഷേമവും ഉറപ്പാക്കുന്നവർക്കോ- ആർക്കാകും നിങ്ങളുടെ വോട്ട്?- പ്രിയങ്ക ചോദിച്ചു.

Tags:    
News Summary - Chhattisgarh Polls: Priyanka Counters Modi Govt`s LPG Price Cut With Rs 500 Subsidy Promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.