ഭോപ്പാൽ: ചീറ്റകൾ ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായി 75 വർഷം കഴിഞ്ഞ് ഇവിടത്തെ മണ്ണിൽ ജനിച്ച കുഞ്ഞ് ‘മുഖി’ ഇന്ന് ചീറ്റ സംരക്ഷണത്തിലെ ഇന്ത്യയുടെ വിജയപ്രതീകമാണ്.
ചീറ്റകളെ സംരക്ഷിക്കാനുള്ള അന്തർദേശീയ പരീക്ഷണത്തിന്റെ ഭാഗമായി നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റക്ക് നാല് കുഞ്ഞുങ്ങളാണ് പിറന്നത്. എന്നാൽ ഇവിടത്തെ കൊടും ചൂടിൽ മൂന്നെണ്ണവും ചത്തുപോയിരുന്നു. അവശേഷിച്ച മുഖിയെ അമ്മ ചീറ്റ ഉപേക്ഷിച്ച് പോവുകയും ചെയ്തു. എന്നാൽ നമ്മുടെ വനംവകുപ്പ് അധികൃതരും അവിടത്തെ വെറ്ററിനേറിയൻ ഡോക്ടർമാരുമാണ് മുഖിയെ സംരക്ഷിച്ചു വളർത്തിയത്.
ഇന്ത്യയുടെ പ്രോജക്ട് ചീറ്റ ഇന്ന് മൂന്നുവർഷം പിന്നിട്ടുമ്പോൾ മുഖി ചീറ്റ സംരഷണത്തിന്റെ മുഖ്യ പ്രതീകവും ആകർഷണവുമാകുന്നു. 2023 മാർച്ച് 29ന് ആയിരുന്നു മഖി ജനിച്ചത്. കുനോ നാഷണൽ പാർക്കിൽ എല്ലാവിധ സംരക്ഷണത്തിലും വളർന്ന മുഖി ഇന്ന് നല്ല ആരോഗ്യവതിയാണ്.
ഇതൊരു വലിയ നേട്ടമാണെന്ന് പ്രോജക്ട് ചീറ്റയ്ക്ക് നേതൃത്വം നൽകിയ ഭക്ഷിണാഫ്രിക്കയിലെ മെറ്റാ പോപ്പുലേഷൻ ഇനിഷ്യേറ്റീവിലെ സൂസൻ യെന്നെറ്റി പറയുന്നു.
മെയ് 23 ന് ഇവിടത്തെ മെഡിക്കൽ ടീം കാട്ടിൽ ചിറ്റക്കുട്ടിയെ കണ്ടെത്തുമ്പോൾ അത് തീർത്തും അവശയും ജീവിക്കുമെന്നുപോലും കരുതാനാവാത്ത അവസ്ഥയിലുമായിരുന്നു. തുടർന്ന് വളരെയധികം ശ്രദ്ധയോടെ പ്രത്യേക അറയിൽ സംരക്ഷിച്ച് പ്രത്യേക പ്രോട്ടോക്കോൾ സംരക്ഷണം നൽകുകയായിരുന്നു.
ആരോഗ്യം വീണ്ടെടുത്ത ശേഷം അതിന്റെ അമ്മയോടൊപ്പം വിടാൻ ശ്രമിച്ചെങ്കിലും ചീറ്റ ശ്രദ്ധിച്ചതേയില്ല. തുടർന്നും വളരെക്കാലം മുഖിക് ചികിത്സ വേണ്ടി വന്നു. വെറ്ററിനറി ഡോക്ടർമാരുടെ അതീവ ശ്രദ്ധ അതിന് വേണ്ടി വന്നു. എല്ലാവരുടെയും വിജയമായാണ് പ്രോജക്റ്റ് ചീറ്റ ഇതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.