നോപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് വിലകുറഞ്ഞ സോയാബീൻ എണ്ണ എത്തുന്നു; ലിറ്ററിന് 15 രൂപ കുറവ്, മാസം എത്തുന്നത് 65,000 ടൺ

അഹമ്മദാബാദ്: നോപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് വിലകുറഞ്ഞ സോയാബീൻ എണ്ണ വരുന്നതിൽ രാജ്യത്തെ മുൻനിര എണ്ണ നിർമാതാക്കൾക്ക് ആശങ്ക. നേരത്തെ അദാനി-വിൽമർ കമ്പനിയായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോയാബീൻ എണ്ണ നിർമാതാക്കളായ എ.ഡബ്ല്യു.എൽ ആണ് ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫൊർച്യൂൺ, കിങ്സ് എന്ന ബ്രാൻഡ് എണ്ണ നിർമാതാക്കളാണ് എ.ഡബ്ല്യു.എൽ.

തെക്കേ ഏഷ്യൻ ഏരിയ സ്വതന്ത്ര വ്യാപാര (സാഫ്റ്റ) കരാർ പ്രകാരം നോപ്പാളിന് പൂജ്യം നികുതി നൽകിയാൽ മതി. ഈ സൗകര്യം ഉപയോഗിച്ചാണ് നോപ്പാളിൽ നിന്ന് വില കുറഞ്ഞ എണ്ണ ഇന്ത്യയിൽ വൻ തോതിൽ എത്തുന്നത്. ഇവിടത്തെ മാർക്കറ്റ് വിലയിൽനിന്ന് ലിറ്ററിന് 15 രൂപ വരെ കുറവാണ് നേപ്പാളി എണ്ണക്ക്.

മറ്റ് എണ്ണകളെക്കാൾ നികുതി സമ്പ്രദായം ഇവർക്ക് വ്യത്യസ്തമാണ്. നിലവിൽ ഇന്ത്യയിലെ എണ്ണ മാർക്കറിന്റെ 12 ശതമാനവും നേപ്പാളി​ന്റെ സംഭാവനയാണ്. ഇ​പ്പോൾ ധാബകളും വഴിയോരക്കടകളുമൊക്കെ നേപ്പാളി എണ്ണയാണ് തെരഞ്ഞെടുക്കുന്നത്. ഇതോടെ മാർക്കറ്റ് ലീഡറായ ഫൊർച്യൂണും കിങ്സും മാർക്കറ്റിൽ മൂന്ന് ശതമാനത്തി​ന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

കരാർപ്രകാരം ഇന്ത്യയിലേക്ക് നേപ്പാളിന് പാക് ചെയ്ത എണ്ണ മാത്രമേ കയറ്റിയയ്ക്കാൻ കഴിയുകയുള്ളൂ. മറ്റ് കമ്പനികൾ 16.5 ശതമാനം ഡ്യൂട്ടി ഇവിടെ നൽകുമ്പോൾ നേപ്പാളിന് പൂജ്യം ശതമാനമാണ്. യു.പി, ബിഹാർ, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിലേക്ക് നോപ്പാളിൽ നിന്ന് വേഗം എത്തുകയും ചെയ്യാം.

ഇപ്പോൾ മാസം 60,000 മുതൽ 65,000 ടൺ വരെ എണ്ണയാണ് നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നത്. അ​തേസമയം നേപ്പാൾ സ്വന്തമായി എണ്ണ ഉൽപാദിപ്പിക്കുന്നില്ല. അവർ അർജന്റീനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയാണ് റിഫൈൻ ചെയ്ത് പാക്ക് ചെയ്ത് ഇന്ത്യയിലെത്തിക്കുന്നത്. 

Tags:    
News Summary - Cheap soybean oil from Nopal reaches India; Rs 15 less per liter, 65,000 tons arrive per month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.