ന്യൂഡൽഹി: അധികാരത്തർക്കം രൂക്ഷമാകുന്ന ഛത്തിസ്ഗഢ് കോൺഗ്രസിൽ അഴിച്ചുപണി. അഖിലേന്ത്യ പ്രസിഡൻറ് സോണിയ ഗാന്ധിയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. നാല് വൈസ്പ്രസിഡൻറുമാരെയും മൂന്ന് ജനറൽ സെക്രട്ടറിമാരെയുമാണ് പുതുതായി നിയമിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മുഖ്യമന്ത്രിയെ മാറ്റുമെന്ന റിപ്പോർട്ടുണ്ട്. മന്ത്രി ടി.എസ്. സിങ് ദേവ് മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് മാറ്റം. അരുൺ സിംഗാനിയ, പി.ആർ. ഖുണ്ടേ, അംബിക മർകം, വാണി റാവു എന്നിവരാണ് പുതിയ വൈസ്പ്രസിഡൻറുമാർ. ഗിരീഷ് ദേവാംഗൻ, അടൽ ശ്രീവാസ്തവ, ഭാനു പ്രതാപ് സിങ്, പത്മ മൻഹർ എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്.
വസുദേവ് യാദവ്, അമർജീത്ത് ചൗള, സുമിത്ര ധ്രിത്ലഹ്ർ എന്നിവരെയാണ് ജനറൽ സെക്രട്ടറിമാരാക്കിയത്. ദ്വാരിക പ്രസാദ് യാദവ്, ഉത്തം വാസുദേവ്, പങ്കജ് ശർമ എന്നിവർക്കാണ് കസേര നഷ്ടമായത്. ശൈലേഷ് നിതിൻ ത്രിവേദിയെ മാറ്റി സുഷിൽ ആനന്ദ് ശുക്ലയെ കമ്യൂണിക്കേഷൻവിഭാഗം തലവനായും നിയമിച്ചു. നാല് ജില്ല കോൺഗ്രസ് അധ്യക്ഷന്മാരെയും മാറ്റിയിട്ടുണ്ട്. വിദ്യാർഥി വിഭാഗമായ എൻ.എസ്.യു.ഐയുടെ സംസ്ഥാന പ്രസിഡൻറായി നീരജ് പാണ്ഡേയെ നിയമിച്ചു. സ്മാഷ് ശർമയെയാണ് മാറ്റിയത്. മധ്യപ്രദേശ് എൻ.എസ്.യു.ഐ പ്രസിഡൻറായി മഞ്ജുൾ ത്രിപാഠിയെയും നിയമിച്ചു. വിപിൻ വാങ്കടെയെയാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.