ആദായ നികുതി റിട്ടേൺ ഫോറത്തിൽ മാറ്റം

ന്യൂഡൽഹി: 2021-22 സാമ്പത്തികവർഷത്തെ ആദായ നികുതി (ഐ.ടി) റിട്ടേൺ ഫയൽ ചെയ്യുന്നതിന് പരിഷ്കരിച്ച ഫോറം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) പുറത്തിറക്കി.

വിദേശത്തെ ജോലിയിൽനിന്ന് വിരമിക്കുമ്പോൾ ലഭിച്ച ആനുകൂല്യം ഉൾപ്പെടുത്താനുള്ള പ്രത്യേക കോളമാണ് ഒരു മാറ്റം. പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശ വരുമാനം കാണിക്കാനുള്ള കോളവും പുതിയ അപേക്ഷയിലുണ്ട്. ഐ.ടി.ആർ ഒന്നു മുതൽ അഞ്ചു വരെ ഫോറങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കോർപറേറ്റുകൾക്കുള്ള ആറ്, ഏഴ് ഫോറങ്ങൾ പിന്നീട് പുറത്തിറക്കും.

ക്രിപ്റ്റൊ ആസ്തികൾക്ക് പുതിയ സാമ്പത്തികവർഷത്തിൽ നികുതി നൽകണമെന്നാണ് നിർദേശമെങ്കിലും അതിനുള്ള കോളങ്ങൾ പരിഷ്കരിച്ച ഫോറത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Change in Income Tax Return Form

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.