ന്യൂഡൽഹി: പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിന് ശേഷം ക്ഷേത്രം ആക്രമിക്കെപ്പട്ട ച ാന്ദ്നി ചൗക്ക് ഹൗസ്ഖാസിയിലെ സംഘർഷം തടയാൻ ഇരുസമുദായങ്ങളും ഒന്നിച്ചു. ആക്രമിക് കപ്പെട്ട ക്ഷേത്രത്തിെൻറ നവീകരണ പ്രവൃത്തിക്ക് ആവശ്യമായ ചെലവ് ഇരു സമുദായങ്ങളും ച േർന്ന് രൂപവത്കരിച്ച വഹിക്കുമെന്ന് രഞ്ജിപ്പിന് മുൻകൈ എടുത്ത ജംഷീദ് സിദ്ദീഖിയും താര ചന്ദ് സക്സേനയും അറിയിച്ചു.
ക്ഷേത്ര നവീകരണത്തിെൻറ മുഴുവൻ ചെലവും മുസ്ലിംകൾ വഹിക്കാൻ തയാറായതാണെന്നും ജംഷീദ് സിദ്ദീഖി പറഞ്ഞു. ഇരു സമുദായങ്ങളിൽപ്പെട്ട രണ്ട് വ്യക്തികൾ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ശേഷമാണ് രാത്രി ക്ഷേത്രം ആക്രമിക്കപ്പെട്ടത്. 20കാരൻ ഒരു ഭക്ഷണശാലക്ക് മുന്നിൽ ഇരുചക്ര വാഹനം നിർത്തിയിട്ടത് കടയുടമ എതിർത്തതാണ് പ്രശ്നങ്ങളുടെ തുടക്കം.
ക്ഷേത്രത്തിനു നേരെ ആക്രമണം നടത്തിയവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന മുസ്ലിം നേതാക്കളായ ഡൽഹി ഇമാം, അസദുദ്ദീൻ ഉവൈസി എന്നിവർ പ്രദേശവാസികളായ മുസ്ലിംകൾ ക്ഷേത്ര നവീകരണത്തിനുള്ള ചെലവ് വഹിക്കണമെന്ന് നിർദേശിച്ചിരുന്നു.
അക്രമത്തിനെതിരെ ബി.ജെ.പി നേതാക്കൾ ഒന്നടങ്കം രംഗത്തുവരികയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവിയെ പാർലമെൻറിലെ തെൻറ ഒാഫിസിലേക്ക് വിളിച്ചുവരുത്തി അന്വേഷണത്തിെൻറ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.